സികാര്‍ (രാജസ്ഥാന്‍) : രാജസ്ഥാനില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. സികാര്‍ ജില്ലയിലെ ലക്ഷ്‌മണ്‍ഗഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഹരിയാന ഹിസാര്‍ സ്വദേശികളായ ഒരു കുടുംബത്തിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്.
സലാസർ ബാലാജി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയം കാറില്‍ ദമ്പതികളും അവരുടെ രണ്ട് കുട്ടികളുമാണുണ്ടായിരുന്നത്. ചരല്‍ നിറച്ചെത്തിയ ട്രക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്.
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവറും, സഹായിയും സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവസ്ഥലം സന്ദര്‍ശിച്ച പൊലീസ് രണ്ട് വാഹനങ്ങളും കസ്‌റ്റഡിയിലെടുത്തു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം മേല്‍ നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.