ETV Bharat / bharat

ഹ്രസ്വകാല വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന് രാഹുൽ ഗാന്ധി - മൊറട്ടോറിയം

ഇത്തരം വായ്‌പകളുടെ പലിശ പൂർണമായും ഒഴിവാക്കണമെന്നും നമന്ത്രി നിർമല സീതാരാമന് എഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.

rahul gandhi  nirmala sitharaman  short term crop loans  moratorium  ഹ്രസ്വകാല വായ്പ  രാഹുൽ ഗാന്ധി  മൊറട്ടോറിയം  നിർമല സീതാരാമൻ
ഹ്രസ്വകാല വായ്പകളുടെ മൊറട്ടോറിയം നീട്ടണമെന്ന് രാഹുൽ ഗാന്ധി
author img

By

Published : Jul 30, 2021, 2:46 AM IST

ന്യൂഡൽഹി: കർഷകരുടെ ഹ്രസ്വകാല വിള വായ്പകൾ തിരിച്ചടയ്ക്കുന്നതിനുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആവശ്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി. ഇത്തരം വായ്‌പകളുടെ പലിശ പൂർണമായും ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Also Read: കേന്ദ്ര ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം ; കാത്തിരിക്കുന്നത് 20 ലക്ഷം രൂപ

തന്‍റെ പാർലമെന്‍റ് മണ്ഡലമായ വയനാട് നാണ്യവിള ഉത്പാദിപ്പിക്കുന്ന ധാരാളം ചെറുകിട കർഷകർ ഉണ്ട്. 2018 ലും 2019 ലും തുടർച്ചയായി ഉണ്ടായ വെള്ളപ്പൊക്കം ഏർപ്പിച്ച ആഘാതത്തിൽ നിന്ന് കേരള കരകയറുമ്പോളാണ് കൊവിഡ് എത്തിയത്. ഇത് കർകരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

നിലവിൽ പലിശ ഇളവിൽ ഹ്രസ്വകാല വായ്പകൾ നൽകുന്നുണ്ടെങ്കിലും ലോക്ക്ഡൗണുകൾ വിപണിയെ സാരമായി ബാധിച്ചു. സാമ്പത്തിക അനിശ്ചിതത്വത്തിനൊപ്പം കർഷകരുടെ കടവും വർധിച്ചു വരുകയാണ്. ഇന്ത്യയിലുടനീളമുള്ള കോടിക്കണക്കിന് കർഷകർ ഇതേ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാൽ വിഷയത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.