ന്യൂഡൽഹി : ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ ചുമട്ടുതൊഴിലാളികളുമായി (porters at the Anand Vihar railway station) ആശയവിനിമയം നടത്തിയതിന്‍റെ വീഡിയോ പങ്കിട്ട് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi). രാജ്യം നേരിടുന്ന റെക്കോഡ് തൊഴിലില്ലായ്‌മ (record unemployment), പണപ്പെരുപ്പം (inflation) എന്നീ പ്രശ്‌നങ്ങള്‍ ഉയർത്തിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാവിന്‍റെ എക്‌സ് പോസ്‌റ്റ്. സെപ്‌റ്റംബർ 21 ന് ആനന്ദ് വിഹാർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ രാഹുൽ അവിടെയുള്ള ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്നതിന്‍റെ ചിത്രങ്ങൾ (Rahul Gandhi's Interaction With Porters) സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇതിന് പിന്നാലെയാണ് ആശയവിനിമയത്തിലെ വിഷയങ്ങളിൽ ഊന്നിയുള്ള വീഡിയോ പങ്കിട്ടത്. സ്‌റ്റേഷനിലെ ചുമട്ടുതൊഴിലാളികൾക്ക് ശമ്പളമോ പെൻഷനോ ആരോഗ്യ ഇൻഷുറൻസോ റെയിൽവേയിൽ നിന്നുള്ള സർക്കാർ സൗകര്യങ്ങളോ ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ ഏറ്റവും കഠിനാധ്വാനികളായ ആളുകളാണ് ചുമട്ടുതൊഴിലാളികൾ. ദശലക്ഷക്കണക്കിന് യാത്രക്കാരെ സഹായിക്കാൻ ഇവർ കഷ്‌ടപ്പെടുന്നു. എന്നാൽ വളരെ കുറച്ച് ആനുകൂല്യങ്ങൾ മാത്രമാണ് ഇത്തരക്കാർക്ക് ലഭിക്കുന്നത്.
-
भारत के मेहनती कुली भाइयों से दिल्ली के आनंद विहार स्टेशन पर मिला। डिग्री इंजीनियर की, काम कुली का, ऐसी बेरोज़गारी से त्रस्त हैं।
— Rahul Gandhi (@RahulGandhi) September 27, 2023 " class="align-text-top noRightClick twitterSection" data="
रेलवे से न पगार, न पेंशन, न स्वास्थ्य बीमा और न सरकारी सुविधा!
मगर इन्हें उम्मीद है, समय बदलेगा, और मुझे पूरा विश्वास! https://t.co/1nRpMrAY2P pic.twitter.com/CodDGyhft4
">भारत के मेहनती कुली भाइयों से दिल्ली के आनंद विहार स्टेशन पर मिला। डिग्री इंजीनियर की, काम कुली का, ऐसी बेरोज़गारी से त्रस्त हैं।
— Rahul Gandhi (@RahulGandhi) September 27, 2023
रेलवे से न पगार, न पेंशन, न स्वास्थ्य बीमा और न सरकारी सुविधा!
मगर इन्हें उम्मीद है, समय बदलेगा, और मुझे पूरा विश्वास! https://t.co/1nRpMrAY2P pic.twitter.com/CodDGyhft4भारत के मेहनती कुली भाइयों से दिल्ली के आनंद विहार स्टेशन पर मिला। डिग्री इंजीनियर की, काम कुली का, ऐसी बेरोज़गारी से त्रस्त हैं।
— Rahul Gandhi (@RahulGandhi) September 27, 2023
रेलवे से न पगार, न पेंशन, न स्वास्थ्य बीमा और न सरकारी सुविधा!
मगर इन्हें उम्मीद है, समय बदलेगा, और मुझे पूरा विश्वास! https://t.co/1nRpMrAY2P pic.twitter.com/CodDGyhft4
വിദ്യാസമ്പന്നരായവരും ചുമട്ടുതൊഴിലാളികൾ : ഇന്ന് ഇന്ത്യയിലെ വിദ്യാസമ്പന്നരായ നിരവധി യുവാക്കൾ റെയിൽവേ സ്റ്റേഷനുകളിൽ ചുമട്ടുതൊഴിലാളികളായി ഉപജീവനം നടത്തുകയാണ്. രാജ്യത്തെ തൊഴിലില്ലായ്‌മയാണ് ഇതിന് കാരണം. പ്രതിദിനം 400 മുതൽ 500 രൂപ വരെയാണ് ഇവർ ആകെ സമ്പാദിക്കുന്നത്. ഈ തുക കൊണ്ട് വീട്ടുചെലവുകൾ പോലും നടത്താൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പണപ്പെരുപ്പം, താമസം, ഭക്ഷണം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ മേഖലകളിലെ അധിക ചെലവ് ഇത്തരക്കാർക്ക് അതിജീവിക്കാനാകില്ല. ഇവർ ഇന്ത്യൻ റെയിൽവേയിലെ ശമ്പളമുള്ള ജീവനക്കാരല്ല. അതിനാൽ ആനുകൂല്യങ്ങൾ ഇല്ല. ഭാരം ചുമക്കുന്നവരുടെ ചുമലുകൾ ഇന്ന് സമ്മര്‍ദങ്ങള്‍ കൊണ്ട് തളർന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുനോക്കാൻ ചുമടെടുത്ത് ബിരുദധാരികൾ : കോടിക്കണക്കിന് ഇന്ത്യക്കാരെ പോലെ ഈ സമയവും കടന്നുപോകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളെന്നും രാഹുല്‍ പറഞ്ഞു. എഞ്ചിനീയറിങ് ബിരുദമുണ്ടായിട്ടും ജോലിയില്ലെന്നും അതിനാൽ ചുമട്ടുതൊഴിലാളിയായി പ്രവര്‍ത്തിക്കേണ്ടി വരുന്നതായും ചിലർ പറയുന്നതും രാഹുൽ പങ്കുവച്ച ദൃശ്യങ്ങളിലുണ്ട്.
-
कुली भाइयों के बीच जननायक pic.twitter.com/nor4tSyoR8
— Congress (@INCIndia) September 21, 2023 " class="align-text-top noRightClick twitterSection" data="
">कुली भाइयों के बीच जननायक pic.twitter.com/nor4tSyoR8
— Congress (@INCIndia) September 21, 2023कुली भाइयों के बीच जननायक pic.twitter.com/nor4tSyoR8
— Congress (@INCIndia) September 21, 2023
ചുമട്ടുതൊഴിലാളികളുടെ അഭ്യർഥന മാനിച്ച് രാഹുൽ കാണാന്‍ ചെന്നതായും ദീർഘനേരം ഇടപഴകി അവരുടെ ജീവിതത്തെ അടുത്തറിയുകയും പ്രശ്‌നങ്ങൾ മനസിലാക്കുകയും ചെയ്‌തതായും കോൺഗ്രസ് ഒരാഴ്‌ച മുൻപ് എക്‌സിൽ പോസ്‌റ്റ് ചെയ്‌തിരുന്നു. ചുമട്ടുതൊഴിലാളികളുടെ യൂണിഫോം ആയ ചുവന്ന ഷർട്ട് ധരിച്ച് ലഗേജുകൾ തലയിൽ വച്ചുകൊണ്ടുള്ളതായിരുന്നു പോസ്‌റ്റിലെ രാഹുലിന്‍റെ ചിത്രങ്ങൾ.