ETV Bharat / bharat

പ്രധാനമന്ത്രിയുടെ അധികാരമെല്ലാം ഉപയോഗിച്ചായാലും കൊവിഡിനെ നേരിടണം: രാഹുല്‍ ഗാന്ധി - പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

രാജ്യത്തെ കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ചില നിര്‍ദേശങ്ങളും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് മുന്‍പാകെ ശുപാര്‍ശചെയ്തിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷം: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി Rahul Gandhi Covid situation PM Modi കൊവിഡ് വ്യാപനം രൂക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി Rahul Gandhi writes to PM Modi on Covid situation
കൊവിഡ് വ്യാപനം രൂക്ഷം: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി
author img

By

Published : May 7, 2021, 12:17 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിലവിലെ കൊവിഡ് സ്ഥിതിഗതികളെക്കുറിച്ചും, മഹാമാരിയെ നേരിടാനുള്ള നിര്‍ദേശങ്ങളെക്കുറിച്ചും രാഹുല്‍ കത്തില്‍ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് കണക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 ആയതിന് ശേഷമാണ് രാഹുല്‍ പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദമാക്കി കത്തയച്ചത്. നിലവിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,14,91,598 ആയി. 3,915 പേരാണ് ഒറ്റ ദിവസം മരണപ്പെട്ടത്.

Also Read: രണ്ടാം ദിവസവും നാല് ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ

കൊവിഡ് ഒരു സുനാമി കണക്കെ രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന സാഹചര്യത്തില്‍ താന്‍ ഒരിക്കല്‍ കൂടെ അങ്ങേയ്ക്ക് കത്തയക്കാന്‍ നിര്‍ബന്ധിതനാവുകയാണെന്നും, ഇത്തരം സാഹചര്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും രാഹുല്‍ കത്തില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ എല്ലാ അധികാരവും വച്ച് ഈ സാഹചര്യത്തെ നേരിടണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. രണ്ടാം തരംഗത്തിലെ വകഭേദം ഒരു തുടക്കം മാത്രമാണ്. ഇതിലും അപകടകരമായ അവസ്ഥ വരാന്‍ പോകുന്നു എന്നതിന്‍റെ സൂചന മാത്രമാണിത് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ അവസ്ഥയെ ചെറുക്കാനായി ചില നിര്‍ദേശങ്ങളും രാഹുല്‍ പ്രധാനമന്ത്രിക്കയച്ച കത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

  • ജീനോം സീക്വൻസിംഗ് തുടങ്ങിയ രോഗരീതികള്‍ ഉപയോഗിച്ച് രാജ്യമെമ്പാടുമുള്ള വൈറസിനെയും അതിന്‍റെ പരിവർത്തനങ്ങളെയും ശാസ്ത്രീയമായി ട്രാക്ക് ചെയ്യുക.
  • തിരിച്ചറിഞ്ഞ വകഭേദങ്ങളില്‍ വാക്സിനുകളുടെ ഫലപ്രാപ്തി വിലയിരുത്തുക
  • ജനങ്ങളില്‍ പ്രതിരോധകുത്തിവയ്പ്പ് വേഗത്തില്‍ നടത്തുക
  • നടത്തിയ കണ്ടെത്തലുകള്‍ സുതാര്യതയോടെ ലോകത്തിന് മുന്‍പില്‍ സമര്‍പ്പിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.