ന്യൂഡൽഹി: പണപ്പെരുപ്പവും വർധിച്ചുവരുന്ന തൊഴിലില്ലായ്‌മയും ഉണ്ടാക്കുന്ന ഭയം കാരണം രാജ്യത്ത് വിദ്വേഷം വർധിക്കുന്നതായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ബിജെപിയും ആർഎസ്എസും രാജ്യത്തെ വിഭജിക്കുകയും പൗരന്മാർക്കിടയിൽ ഭയം സൃഷ്‌ടിക്കുകയും ചെയ്യുകയാണെന്ന് രാം ലീല മൈതാനത്ത് 'ഹല്ലാ ബോൽ' റാലിയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടു വ്യവസായികൾ മാത്രമാണ് ഈ ഭയവും വെറുപ്പും കൊണ്ട് പ്രയോജനം നേടുന്നത്.
രാജ്യത്തെ വിമാനത്താവളവും, റോഡുകളും,തുറമുഖങ്ങളുമെല്ലാം ഈ വ്യവസായികള്‍ കൈക്കലാക്കി കഴിഞ്ഞു. അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി അധികാരത്തില്‍ എത്തിയതോടെയാണ് രാജ്യത്ത് വിദ്വേഷം വര്‍ധിച്ചത്.
കഴിഞ്ഞ എട്ടു വര്‍ഷമായി നരേന്ദ്ര മോദി ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മോദി രാജ്യത്തെ പിന്നോട്ടടിപ്പിച്ചു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെ 35,00 കിലോമീറ്റര്‍ നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ മുന്നോടിയായാണ് ഹല്ലാ ബോല്‍ റാലി സംഘടിപ്പിക്കുന്നത്. സെപ്‌റ്റംബര്‍ 7നാണ് ഭാരത് ജോഡോ യാത്ര ആരംഭിക്കുക.