ETV Bharat / bharat

ബജാജ് ഗ്രൂപ്പ് മുന്‍ ചെയർമാന്‍ രാഹുൽ ബജാജ് അന്തരിച്ചു - Rahul Bajaj contributions

രാഹുൽ ബജാജിന്‍റെ വിയോഗം പുനെയില്‍ അര്‍ബുദ ചികിത്സയിലിരിക്കെ

Rahul Bajaj passes away  ബജാജ് ഗ്രൂപ്പ് മുന്‍ ചെയർമാന്‍ രാഹുൽ ബജാജ് അന്തരിച്ചു  Industrialist Rahul Bajaj  rahul bajaj news  Rahul Bajaj contributions  രാഹുൽ ബജാജിന്‍റെ സംഭാവനകള്‍
ബജാജ് ഗ്രൂപ്പ് മുന്‍ ചെയർമാന്‍ രാഹുൽ ബജാജ് അന്തരിച്ചു
author img

By

Published : Feb 12, 2022, 5:31 PM IST

Updated : Feb 12, 2022, 9:54 PM IST

ന്യൂഡല്‍ഹി : മുതിർന്ന വ്യവസായിയും ബജാജ് ഗ്രൂപ്പ് മുന്‍ ചെയർമാനുമായ രാഹുൽ ബജാജ് (83) അന്തരിച്ചു. പുനെയില്‍ അര്‍ബുദ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.30 നാണ് അന്ത്യം. അന്ത്യകർമങ്ങൾ ഞായറാഴ്‌ച നടക്കും.

ബജാജ് ഓട്ടോ കമ്പനിയുടെ നോൺ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍, ചെയർമാന്‍ എന്നീ സ്ഥാനങ്ങളില്‍ നിന്നും 2021 ഏപ്രിൽ 30 ന് അദ്ദേഹം ഒഴിയുകയുണ്ടായി. ബജാജിന്‍റെ വൈവിധ്യവത്‌കരണത്തിനായി നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. 2001 ല്‍ പദ്‌മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു. 2006 മുതല്‍ 2010 വരെ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.

ALSO READ: അവതാരകൻ എഡ്‌മീഡ്‌സ് തളർന്നുവീണു, ഐപിഎൽ മെഗാലേലം നിര്‍ത്തി ; പകരം ചാരു ശർമ

1938-ൽ കൊൽക്കത്തയിലാണ് ജനനം. ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദവും (1958), 1964 ൽ ഹാർവാർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എം.ബി.എയും നേടി. 1965 ലാണ് അദ്ദേഹം ബജാജ് ഓട്ടോയുടെ ഭാഗമായത്. അന്താരാഷ്‌ട്ര വാണിജ്യ കൗൺസിൽ, ലോക സാമ്പത്തിക ഫോറം എന്നിവയുടെ ചെയർമാനായും പ്രവർത്തിച്ചു.

Last Updated : Feb 12, 2022, 9:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.