പഞ്ചാബ്: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പഞ്ചാബിൽ രോഗികൾക്കുള്ള ജീവൻ രക്ഷാമരുന്നായ റെംഡിസിവിറിന്റെ കുപ്പികൾ കനാലിൽ നിന്ന് കണ്ടെത്തിയെന്ന് പഞ്ചാബ് പൊലീസ്. രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് റെംഡിസവറിന്റെ കുറവ് രൂക്ഷമായി തുടരുന്ന സമയത്താണ് സാലെംപൂർ ഗ്രാമത്തിനടുത്തുള്ള ഭക്ര കനാലിൽ നിന്ന് മരുന്ന് കുപ്പികൾ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Also read: കൂടുതൽ ഓക്സിജനും ടാങ്കറുകളും കേന്ദ്രത്തോട് ആവശ്യപ്പെട്ട് അമരീന്ദര്‍ സിങ്
ഈ കുപ്പികൾ വ്യാജമാണെന്നാണ് ജില്ല ഡ്രഗ് കൺട്രോൾ ഓഫിസറുടെ വിശദീകരണം. എന്നാല്‍ അന്വേഷണം തുടരുകയാണെന്നും കനാലിൽ കൂടുതൽ കുപ്പികൾക്കായി പൊലീസ് തെരച്ചില്‍ നടത്തുമെന്നും ഡിഎസ്പി സിംഗ് അറിയിച്ചു.