ETV Bharat / bharat

റോഡിലിറങ്ങി പ്രതിഷേധിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്‌, അഭ്യർത്ഥനയുമായി ഭഗവന്ത് മൻ; മറുപടി നല്‍കി കര്‍ഷകരും

author img

By ETV Bharat Kerala Team

Published : Nov 22, 2023, 10:54 PM IST

Bhagwant Mann on farmers protest കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് റോഡ് ഉപരോധിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ സോഷ്യൽ മീഡിയയിലൂടെ കർഷകരോട് അഭ്യർത്ഥിച്ചു. മറുവശത്ത്, മന്ത്രിയ്‌ക്ക്‌ മറുപടിയുമായി കർഷകർ.

Bhagwant Mann  Bhagwant Mann on farmers protest  ഭഗവന്ത് മൻ  പഞ്ചാബ് മുഖ്യമന്ത്രി  Chief Minister of Punjab  കർഷക ധർണ  Farmers strike  farmers protest  കർഷക പ്രതിഷേധം  Tractor to Twitter  Punjab cm Bhagwant Mann  Bhagwant Mann against farmers road blockade  farmers road blockade
Punjab cm Bhagwant Mann

ചണ്ഡീഗഡ്: കർഷക ധർണകൾ കണ്ട് അസ്വസ്ഥനായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ (Bhagwant Mann). കർഷക അനുകൂലിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന പഞ്ചാബ് മുഖ്യമന്ത്രി ഇപ്പോൾ കർഷകർ നടത്തുന്ന ധർണകൾ കണ്ട് അസ്വസ്ഥനാണ്‌. 'യഥാർത്ഥത്തിൽ, ധർണകൾ സാധാരണക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതിനാൽ, തങ്ങളുടെ ആവശ്യങ്ങൾക്കായി റോഡുകൾ തടയുകയും ധർണകൾ നടത്തുകയും ചെയ്യരുതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്‌സിലൂടെ സംസ്ഥാനത്തെ കർഷകരോട് അഭ്യർത്ഥിച്ചു' (farmers road blockade).

കർഷകർക്ക് തങ്ങളുടെ ആവശ്യങ്ങൾക്കായി ധർണയുടെ പാത സ്വീകരിക്കണമെങ്കിൽ പഞ്ചാബ് ഭവൻ, സെക്രട്ടേറിയറ്റ്, കൃഷി മന്ത്രിയുടെ ഓഫീസ്, ചണ്ഡീഗഡിലെ അവരുടെ വീടുകൾ എന്നിവയ്ക്ക് പുറത്ത് സർക്കാരുമായി സംസാരിക്കാമെന്നും എന്നാൽ ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് അവർ അവരെ തന്നെയാണ്‌ ഉപദ്രവിക്കുന്നതെന്നും മുഖ്യമന്ത്രി (Bhagwant Mann on farmers protest) കർഷകരോട് പറഞ്ഞു.

റോഡിലിറങ്ങി പ്രതിഷേധിച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്‌, ഭഗവന്ത് മൻ

എല്ലാത്തിനും വേണ്ടി റോഡ് ഉപരോധിച്ച് പിന്നീട്‌ സാധാരണക്കാര്‍ നിങ്ങൾക്കെതിരെ തിരിയരുതെന്ന് കർഷക സംഘടനകളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഈ നിലപാട് തുടർന്നാൽ പ്രതിഷേധത്തിന് ആളുകളെ കിട്ടാതാവുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കർഷകരുടെ പ്രതികരണം: ഡൽഹി കിസാൻ ധർണയ്ക്കിടെ സൃഷ്‌ടിച്ച 'ട്രാക്‌ടർ ടു ട്വിറ്റർ' (Tractor to Twitter) എന്ന എക്‌സ് അക്കൗണ്ടിലൂടെ പഞ്ചാബ് മുഖ്യമന്ത്രിയ്‌ക്ക്‌ പ്രതികരണവുമായി കര്‍ഷകരും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തില്ലാത്ത കാലത്ത് അദ്ദേഹം തന്നെ കർഷക ധർണകളിൽ എത്തി പഞ്ചാബിലെ കർഷകർക്ക് റോഡ് ഉപരോധിക്കുന്നത് ഇഷ്‌ടമല്ലെന്നും തങ്ങളുടെ അവകാശങ്ങളാണ്‌ ആവശ്യപ്പെടുന്നതെന്നും പറയാറുണ്ടായിരുന്നു എന്നാല്‍ മന്ത്രി ആയ ശേഷം അവരുടെ വാക്കുകൾ മാറി.

ALSO READ: തകഴിയിലെ കര്‍ഷകന്‍റെ ആത്മഹത്യ : പ്രതിപക്ഷത്തിന്‍റെ ആരോപണം പച്ചക്കള്ളം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണം : ജിആര്‍ അനില്‍

കര്‍ഷക ആത്മഹത്യ, ആരോപണങ്ങള്‍ക്കെതിരെ ജി ആര്‍ അനില്‍: ആലപ്പുഴ തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം പച്ചക്കള്ളമാണെന്ന് മന്ത്രി ജി ആര്‍ അനില്‍. തെറ്റിദ്ധരിപ്പിച്ചതിന് ജനങ്ങളോട് മാപ്പ് പറയാന്‍ ബിജെപി, യുഡിഎഫ്‌ നേതാക്കള്‍ തയ്യാറാകണം. അതല്ലെങ്കില്‍ എന്തുകൊണ്ടാണ് മാപ്പ് പറയാത്തതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം സവംബര്‍ 16 ന്‌ തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെറ്റ് അംഗീകരിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. കള്ളങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്.

നെല്ല് സംഭരണത്തിന്‍റെ പിആര്‍എസ്‌ വായ്‌പ തിരിച്ചടവ് മുടങ്ങിയത് കൊണ്ടാണ് കര്‍ഷകന് വായ്‌പ നിഷേധിച്ചതെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അവര്‍ ആദ്യം പറഞ്ഞത്. ആത്മഹത്യ ചെയ്‌ത കര്‍ഷകന്‍ പ്രസാദിന് പിആർഎസ് വായ്‌പ മൂലം സിബിൽ സ്കോർ കുറഞ്ഞിട്ടില്ല. ബാങ്ക് നിശ്ചയിച്ച സിബിൽ സ്കോർ അദ്ദേഹത്തിനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: പിആര്‍എസ് നിര്‍ത്തലാക്കണം, നെല്ല് സംഭരണത്തുക കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണം : വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.