ഛണ്ഡിഗഡ്: പഞ്ചാബില്‍ ചരക്ക് ബൈക്ക് റിക്ഷകള്‍(ജുഗാരു റെഹ്രി) നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. ഇവ ഉണ്ടാക്കുന്ന അപകടസാധ്യത കണക്കിലെടുത്താണ് നിരോധനം. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ ജില്ല എസ്‌എസ്‌പിമാര്‍ക്കും നല്‍കിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു.
സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി പെട്ടിഓട്ടോയ്‌ക്ക് സമാനമായി മോട്ടോര്‍ സൈക്കിളിന് പിന്നില്‍ ഇരുമ്പ് പെട്ടി ഘടിപ്പിച്ചുകൊണ്ട് പരിഷ്‌കരിച്ചെടുത്തതാണ് ജുഗാരു റെഹ്രികള്‍. പഞ്ചാബില്‍ മോട്ടോര്‍ സൈക്കിളില്‍ ഇത്തരത്തില്‍ സാധനങ്ങളും ആളുകളെയും കൊണ്ടുപോകുന്നത് പതിവ് കാഴ്‌ചയാണ്.
നാട്ടുവഴികളിലും നഗരങ്ങളിലും കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാമെന്നത് കൊണ്ട് പലരും ആശ്രയിക്കുന്നതും ഇത്തരം ജുഗാരു റെഹ്രികളെയാണ്. പലപ്പോഴും അമിതഭാരം കയറ്റിവരുന്ന റെഹ്രികള്‍ വലിയ അപകടങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇത്തരത്തില്‍ യാത്രചെയ്യുന്നത് അപകടമാണെന്നും സംസ്ഥാനത്ത് ഇനി മുതല്‍ ബൈക്ക് റിക്ഷകള്‍ നിരോധിക്കുന്നതായും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മോട്ടോര്‍ വാഹന നിയമപ്രകാരം വാഹനങ്ങള്‍ ഇത്തരത്തില്‍ അശാസ്‌ത്രീയമായി പരിഷ്‌കരിക്കുന്നത് നിയമലംഘനമാണ്. എന്നാല്‍ പല കുടുംബങ്ങളുടെയും വരുമാനമാര്‍ഗമാണ് ബൈക്ക് റിക്ഷകള്‍. ഇവ നിരോധിക്കുന്നതോടെ പല കുടുംബങ്ങളുടെയും വരുമാനമാര്‍ഗം നിലയ്‌ക്കും. നിരോധനത്തിനെതിരെ വലിയ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.