പുതുച്ചേരി : ബിജെപി-എന്‍ ആര്‍ കോൺഗ്രസ് തർക്കങ്ങൾക്ക് വിരാമമിട്ട് പുതിയ എൻഡിഎ സർക്കാർ പുതുച്ചേരിയിൽ സത്യപ്രതിജ്ഞ ചെയ്‌തു. 40 വർഷങ്ങൾക്ക് ശേഷം സ്‌ത്രീകൾ മന്ത്രിമാരായി അധികാരമേൽക്കുന്നുവെന്ന പ്രത്യേകതയും പുതിയ സഭയ്‌ക്കുണ്ട്. ഗവർണറുടെ ഔദ്യോഗികവസതിയായ രാജ് നിവാസിൽ ഞായറാഴ്‌ച അഞ്ച് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
പുതുച്ചേരിയിൽ പുതിയ മന്ത്രിസഭ
മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻആർ കോൺഗ്രസ്-ബിജെപി സഖ്യ സർക്കാരിലേക്കുള്ള പുതിയ മന്ത്രിമാരുടെ പട്ടിക ബുധനാഴ്‌ചയാണ് മുഖ്യമന്ത്രി, ലഫ്. ഗവർണർ തമിഴ്‌സായ് സൗന്ദരരാജന് കൈമാറിയത്. മന്ത്രിമാരുടെ പട്ടികയ്ക്ക് വെള്ളിയാഴ്‌ച രാഷ്‌ട്രപതി അംഗീകാരം നൽകിയിരുന്നു.
മന്ത്രിസഭയിൽ വനിത മന്ത്രിമാരും
എൻആർ കോൺഗ്രസിൽ നിന്ന് മൂന്ന് പേരും ബിജെപിയിൽ നിന്ന് രണ്ട് പേരുമാണ് പുതിയ മന്ത്രിസഭയിൽ ഇടംനേടിയിരിക്കുന്നത്. ഇവയിൽ എന്‍ആര്‍ കോൺഗ്രസിന്‍റെ ലക്ഷ്മി നാരായണ, തേനി ജയകുമാർ, ചന്ദിര പ്രിയങ്ക എന്നീ വനിത മന്ത്രിമാരും ബിജെപിയിൽ നിന്നുള്ള നമശിവായം, സായ് ശരവണൻ എന്നിവരും ഉൾപ്പെടുന്നു.
സ്‌ത്രീസാന്നിധ്യം 40 വർഷങ്ങൾക്ക് ശേഷം
1980ന് ശേഷം 31കാരിയായ ചന്ദിര പ്രിയങ്ക പുതുച്ചേരിയിലെ ആദ്യത്തെ വനിത മന്ത്രിയാകുന്നുവെന്ന പ്രത്യേകതയും പുതിയ മന്ത്രിസഭയ്‌ക്ക് സ്വന്തം.
Read more: തർക്കങ്ങൾക്ക് വിരാമം; പുതുച്ചേരി മന്ത്രിസഭ ജൂൺ 27ന് സത്യപ്രതിജ്ഞ ചെയ്യും
രണ്ട് തവണ നെഡുങ്കാട് നിയമസഭ മണ്ഡലം എംഎൽഎ ആയിരുന്ന ചന്ദിര മുൻ മന്ത്രി ചന്ദ്രകാസുവിന്‍റെ മകളാണ്. കോൺഗ്രസിലെ പരേതയായ രേണുക അപ്പാദുരൈ ആയിരുന്നു പുതുച്ചേരിയിലെ അവസാനത്തെ വനിത മന്ത്രി.