പുതുച്ചേരി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 14 ഇടത്ത് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇനി ഒരു സീറ്റിൽ കൂടി മാത്രമേ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനുള്ളൂ. അതേസമയം മുൻമുഖ്യമന്ത്രി വി നാരായണസ്വാമിക്ക് മത്സരിക്കാൻ ഇത്തവണ സീറ്റില്ല. നാരായണസ്വാമി പുതുച്ചേരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് പുതുച്ചേരിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ദിനേഷ് ഗുണ്ടുറാവു അറിയിച്ചു. ബിജെപി ഒൻപതിടത്ത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 നിയമസഭാ സീറ്റുകളിൽ അഞ്ചെണ്ണം പട്ടികജാതി സ്ഥാനാർഥികൾക്കായി നീക്കിവച്ചിട്ടുണ്ട്. 30 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ ആറിന് നടക്കും.
പുതുച്ചേരിയിൽ 14 ഇടത്ത് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - Puducherry polls
മുൻമുഖ്യമന്ത്രി വി നാരായണസ്വാമിക്ക് മത്സരിക്കാൻ ഇത്തവണ സീറ്റില്ല