പുതുച്ചേരി: ബംഗാള്‍ ഉള്‍ക്കടലില്‍ നിവാര്‍ ചുഴലിക്കാറ്റ് രൂപംകൊണ്ട സാഹചര്യത്തില്‍ പുതുച്ചേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാത്രി ഒമ്പത് മണി മുതല്‍ ഈ മാസം 26ന് രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടണമെന്ന് ജില്ല മജിസ്ട്രേറ്റ് ഉത്തരവിട്ടു. പാല്‍ വിതരണം, പെട്രോള്‍ പമ്പുകള്‍, ഫാര്‍മസികള്‍ എന്നിവക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.
ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ മണിക്കൂറില്‍ 100-110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ആന്ധ്രാ പ്രദേശിലും അടുത്ത രണ്ട് ദിവസം കനത്ത മഴക്കും സാധ്യതയുണ്ട്.