ETV Bharat / bharat

വില നിശ്ചയിക്കുന്നത് നഗ്‌ന ചിത്രങ്ങള്‍ കണ്ട ശേഷം; ലക്ഷ്യം നിര്‍ധനരായ സ്‌ത്രീകളെ; പ്രതി പിടിയില്‍ - ഇന്നത്തെ പ്രധാന വാര്‍ത്ത

കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന വൃഭിചാര ശാലയുടെ നടത്തിപ്പിനായി നിര്‍ധനരായ സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങളുടെ വീഡിയോയും എടുത്ത് വാട്‌സ്‌ആപ്പ് വഴി ബ്രോക്കര്‍ക്ക് അയച്ചുകൊടുത്ത് വില നിശ്ചയിക്കലാണ് ഇയാളുടെ പ്രധാന തൊഴിലെന്ന് പൊലീസ് പറഞ്ഞു

prostitution gangs  targeting women  women facing financial difficulties  prostitution gangs in hyderabad  taking nude pictures of women  Syed Hussain  latest news in karnataka  latest national news  latest news today  വില നിശ്ചയിക്കുന്നത് നഗ്‌ന ചിത്രങ്ങള്‍ കണ്ട ശേഷം  ലക്ഷ്യം നിര്‍ധനരായ സ്‌ത്രീകളെ  കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന വൃഭിചാര ശാല  സയദ് ഹുസൈന്‍  സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം  ഹൈദരാബാദ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യം
author img

By

Published : Dec 5, 2022, 1:13 PM IST

ഹൈദരാബാദ്: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്‌ത്രീകളെ കേന്ദ്രീകരിച്ച് ലൈംഗിക തൊഴിലിന് വിധേയമാക്കുന്ന സംഘത്തിലെ പ്രധാനി അറസ്‌റ്റില്‍. കര്‍ണാടക സ്വദേശിയായ സയദ് ഹുസൈന്‍(35) ആണ് അറസ്‌റ്റിലായത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വൃഭിചാര ശാലയുടെ നടത്തിപ്പിനായി നിര്‍ധനരായ സ്‌ത്രീകളുടെ നഗ്‌ന ചിത്രങ്ങളുടെ വീഡിയോയും എടുത്ത് വാട്‌സ്‌ആപ്പ് വഴി ബ്രോക്കര്‍ക്ക് അയച്ചുകൊടുത്ത് വില നിശ്ചയിക്കലാണ് ഇയാളുടെ പ്രധാന തൊഴിലെന്ന് പൊലീസ് പറഞ്ഞു.

കര്‍ണാടകയിലെ ബസവകല്യാണ്‍ താലൂക്കിലെ ലോറി ഡ്രൈവറാണ് അറസ്‌റ്റിലായ സയദ് ഹുസൈന്‍. കലബുര്‍ഗിയിലെ വ്യഭിചാരശാലയുടെ പ്രധാന നടത്തിപ്പുകാരനായ ഗുലാം ഇയാളുടെ സഹായിയാണ്. ഒരാഴ്‌ച മുമ്പാണ് സയദ് ഹൈദരാബാദില്‍ എത്തിയത്.

നഗരത്തില്‍ പുതിയ ജോലി അന്വേഷിക്കാനാണെന്ന വ്യാജേന എത്തിയ ഇയാള്‍ ബര്‍ക്കുസ് സലാലയില്‍ താമസിക്കുന്ന തന്‍റെ ഭാര്യയുടെ സഹോദരിയോട് വാടകയ്‌ക്ക് വീട് എടുത്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്‍റെ സഹോദരിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ സ്വന്തം വീട് തന്നെ ഇവര്‍ സയദിന് വാടകയ്‌ക്ക് നല്‍കി. എന്നാല്‍, യഥാര്‍ഥത്തില്‍ ലൈംഗിക തൊഴിലിനായി ഇയാള്‍ സ്‌ത്രീകളെ അന്വേഷിക്കാനെത്തിയതായിരുന്നു.

കണ്ടെത്തുന്ന സ്‌ത്രീകളുടെ മുഖവും കാലുകളും കൂടാതെ ശരീരം മാത്രം ഉള്‍പ്പെടുത്തിയാണ് ഇയാള്‍ ഫോണില്‍ വീഡിയോയും ഫോട്ടോയും പകര്‍ത്തിയിരുന്നത്. ശേഷം, കലബുര്‍ഗിയിലുള്ള സഹായി ഗുലാമിന് ചിത്രങ്ങള്‍ വാട്‌സ്‌ആപ്പ് വഴി ഇയാള്‍ അയച്ചുകൊടുക്കും. ചിത്രങ്ങള്‍ കണ്ടതിന് ശേഷം ശരീരത്തിന്‍റെ രൂപമനുസരിച്ച് ഗുലാം സ്‌ത്രീകള്‍ക്ക് വില നിശ്ചയിക്കും.

ഒരാഴ്‌ചയ്‌ക്കകം 10 സ്‌ത്രീകളെയാണ് ഇവര്‍ ലൈംഗിക തൊഴിലിനായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകളും ഇവരുടെ സംഘത്തിലുണ്ടെന്നാണ് വിവരം. എന്നാല്‍, സയദിന്‍റെ പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ട സാമൂഹിക പ്രവര്‍ത്തകയാണ് ചന്ദ്രയാനഗട്ട പൊലീസില്‍ വിവരം അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇയാളുടെ ഫോണില്‍ നിന്നും വീഡിയോയും ചിത്രങ്ങളും കണ്ടെടുത്തുവെന്നും പൊലീസ് അറിയിച്ചു. ബിദാറിലെ വൃഭിചാരശാലയുടെ നടത്തിപ്പിനായി വലിയൊരു സംഘം സ്‌ത്രീകള്‍ തന്നെയുണ്ടെന്നും കുട്ടികളടക്കം എല്ലാ പ്രായത്തിലുള്ള സ്‌ത്രീകളും ഇവരുടെ വലയില്‍ അകപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.