ETV Bharat / bharat

'മഹാനാകാൻ പരസ്യം മാത്രം മതിയോ?' മണിപ്പൂർ വിഷയത്തിൽ മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

author img

By ETV Bharat Kerala Team

Published : Jan 2, 2024, 6:56 PM IST

Priyanka Gandhi on Manipur : മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച പ്രിയങ്ക, കേന്ദ്രസർക്കാർ ദൃഢതയുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിലെ സംയുക്ത പ്രതിനിധി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ സമയം അനുവദിക്കുന്നില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

Etv Bharat priynaka gandhi manipur  Priyanka Slams PM Modi  modi on manipur  manipur violence  മണിപ്പൂർ കലാപം
Priyanka Gandhi Slams PM Modi for Manipur Violence

ന്യൂഡൽഹി: മണിപ്പൂരിൽ നാല് പേർ വെടിയേറ്റ് മരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്ര. മണിപ്പൂരിൽ സർക്കാർ ദൃഢതയുള്ള നടപടികളെടുക്കണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. മോദി മണിപ്പൂരിൽ പോയിട്ടില്ല, മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചിട്ടില്ല, പാർലമെന്‍റിൽ മറുപടി പറഞ്ഞിട്ടില്ല, നടപടിയൊന്നും എടുത്തിട്ടില്ല. മണിപ്പൂരിന് വേണ്ടത് ഈ നേതൃത്വമാണോ, മഹാനാകാൻ പരസ്യങ്ങൾ മാത്രം മതിയോ എന്നും പ്രിയങ്ക എക്‌സിലൂടെ ചോദിച്ചു. (Priyanka Gandhi Slams PM Modi for Manipur Violence)

  • मणिपुर में चार लोगों की हत्या कर दी गई। कई लोग घायल हैं, कई जिलों में कर्फ्यू है।

    आठ महीने से मणिपुर के लोग हत्या, हिंसा और तबाही झेल रहे हैं। यह सिलसिला कब रुकेगा?

    मणिपुर की सभी पार्टियों के नेताओं के संयुक्त प्रतिनिधिमंडल ने दिल्ली आकर प्रधानमंत्री से मिलने का समय मांगा था…

    — Priyanka Gandhi Vadra (@priyankagandhi) January 2, 2024 " class="align-text-top noRightClick twitterSection" data=" ">

മണിപ്പൂരിൽ നിന്നുള്ള എല്ലാ പാർട്ടികളുടെയും നേതാക്കളുള്ള സംയുക്ത പ്രതിനിധി സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണാൻ സമയം ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ സമയം നൽകിയിട്ടില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. "മണിപ്പൂരിൽ നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു, പല ജില്ലകളിലും കർഫ്യൂ ഉണ്ട്. മണിപ്പൂരിലെ ജനങ്ങൾ എട്ട് മാസമായി കൊലപാതകവും അക്രമവും നാശവും നേരിടുന്നു. ഈ അവസ്ഥ എന്ന് അവസാനിക്കും?" പ്രിയങ്ക ഗാന്ധി ചോദിച്ചു.

മണിപ്പൂരിലെ എല്ലാ കക്ഷികളുമായും സംസാരിച്ച്, അവരെ വിശ്വാസത്തിലെടുത്ത് അവിടെ സുസ്ഥിരതയും സമാധാനവും കൊണ്ടുവരാനുള്ള മൂർത്തമായ നടപടികൾ സർക്കാർ ഇപ്പോൾ തന്നെ തുടങ്ങണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ജനുവരി 14 ന് മണിപ്പൂരിൽ നിന്ന് ആരംഭിച്ച് മാർച്ചിൽ മുംബൈയിൽ സമാപിക്കാനിരിക്കുന്ന കോൺഗ്രസിന്‍റെ ഭാരത് ന്യായ് യാത്രയ്ക്ക് ദിവസങ്ങൾക്ക് മാത്രം ശേഷിക്കെയാണ് മണിപ്പൂരില്‍ വീണ്ടും അക്രമങ്ങള്‍ അരങ്ങേറുന്നത്.

അക്രമം പുതുവത്സര ദിനത്തിൽ: തൗബാൽ ജില്ലയിൽ ഇന്നലെ (ജനുവരി 1) ഉണ്ടായ വെടിവെയ്‌പ്പിലാണ് നാല് പേർ കൊല്ലപ്പെട്ടത് (4 people shot died in Manipur violence at Thoubal). സംഘർഷത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവയ്‌പ്പിനെ തുടർന്ന് അഞ്ച് ജില്ലകളില്‍ സർക്കാർ കർഫ്യൂ ഏർപ്പെടുത്തി (Manipur Violence in Thoubal and curfew Imposed).

ആളുകളിൽ നിന്ന് ബലമായി പണം പിരിച്ചെടുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ ആയുധധാരികളായ അക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അക്രമികൾ വന്നത് പൊലീസ് വേഷത്തിൽ: അക്രമി സംഘം പൊലീസ് യൂണിഫോം ധരിച്ച് വേഷം മാറിയാണ് എത്തിയതെന്നാണ് വിവരം. ഇവരുടെ കയ്യിൽ അത്യാധുനിക ആയുധങ്ങൾ ഉണ്ടായിരുന്നു. നാല് വാഹനങ്ങളിലായി എത്തിയ ഇവർ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Also Read: കള്ളപ്പണക്കേസില്‍ പ്രിയങ്കയുടെ പേരും പരാമര്‍ശിച്ച് ഇഡി ; നടപടി ഫരീദാബാദിലെ അഞ്ചേക്കര്‍ ഭൂമിയിടപാടില്‍

മൂന്നുപേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിലേക്ക് പോകുന്ന വഴിയുമാണ് മരിച്ചത്. അക്രമികൾ ആരാണെന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അക്രമസാധ്യത കണക്കിലെടുത്ത് സർക്കാർ മണിപ്പൂരിലെ തൗബാൽ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്‌ചിംങ്, ബിഷ്‌ണുപൂർ എന്നീ അഞ്ച് ജില്ലകളിലെ കർഫ്യൂ ഇളവ് റദ്ദാക്കുകയും മേഖലയിൽ ക്രമസമാധാനം നിലനിർത്താന്‍ വീണ്ടും നിരോധന ഉത്തരവുകൾ ഏർപ്പെടുത്തുകയും ചെയ്‌തു (Curfew Imposed in 5 Districts).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.