ചിത്രഗുഡ : കര്‍ണാടകത്തിലെ ചിത്രഗുഡയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. നാഗരാജ് (43), ഭാര്യ (38), സന്തോഷ് (13), വീരേഷ് (15) എന്നിവരാണ് മരിച്ചത്.
രാത്രിയില്‍ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ എതിര്‍ദിശയില്‍ അമിത വേഗതയില്‍ എത്തിയ ബസ് ഇടിക്കുകയായിരുന്നു. നാല് പേരും തല്‍ക്ഷണം മരിച്ചതായി ഹോലാല്‍കേരി പൊലീസ് അറിയിച്ചു.
Also Read: നടന്‍ ചിമ്പുവിന്‍റെ അച്ഛന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് വയോധികന്‍ മരിച്ചു ; ഡ്രൈവർ അറസ്റ്റില്‍
ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.