ETV Bharat / bharat

ജഡ്‌ജി നിയമനത്തിന് അഖിലേന്ത്യാ പരീക്ഷയെന്ന നിര്‍ദ്ദേശവുമായി രാഷ്ട്രപതി - അതിജീവിക്കാന്‍ സാധിക്കുന്നത് ഭരണഘടനയിലൂടെ

Judicial Service Examination; രാജ്യം ഭരണഘടന ദിനാഘോഷത്തില്‍, ഭരണഘടനയുടെ മൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയും മന്ത്രിയും.

judicial service examination  president highlights diversity in our judiciary  constituion day celebrations  constitution should interpret  constitution and supreme court stregthensdemocracy  every neighbouring countries face problems  ഭരണഘടന ജീവനുള്ള രേഖ അര്‍ജുന്‍ രാം മേഗ്വാള്‍  ചില വെല്ലുവിളികളുമുണ്ട്  അതിജീവിക്കാന്‍ സാധിക്കുന്നത് ഭരണഘടനയിലൂടെ  ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്
president-murmu-reccomends-judicial-service-examination
author img

By ETV Bharat Kerala Team

Published : Nov 26, 2023, 6:40 PM IST

ന്യൂഡല്‍ഹി: കോടതികളിലേക്കുള്ള ജഡ്‌ജി നിയമനത്തിന് അഖിലേന്ത്യാതലത്തില്‍ പരീക്ഷ നടത്തണമെന്ന നിര്‍ദ്ദേശവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. സുപ്രീംകോടതി സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുര്‍മു.

അഖിലേന്ത്യാ ജുഡീഷ്യല്‍ സര്‍വീസിലൂടെ മിടുക്കരായ യുവാക്കളെ നീതിന്യായ സംവിധാനങ്ങളിേലക്ക് എത്തിക്കാനും അവരുടെ കഴിവുകള്‍ താഴെ തലം മുതല്‍ ഉന്നതതലം വരെ എത്തിക്കാനും സാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ജഡ്‌ജിമാര്‍ ആകാന്‍ ആഗ്രഹിക്കുന്ന രാജ്യമെമ്പാടുമുള്ള നിരവധി പേര്‍ക്ക് ഇതിലൂടെ അവസരം ലഭിക്കും. സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ഇത് അവസരമൊരുക്കുമെന്നും മുര്‍മു പറഞ്ഞു.

എല്ലാവര്‍ക്കും മെച്ചപ്പെട്ട നീതി സംവിധാനം ലഭ്യമാക്കാന്‍ പൗരകേന്ദ്രീകൃതമായ സംവിധാനം വേണം. നമ്മുടെ സംവിധാനങ്ങള്‍ സമയബന്ധിതമാണ്. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ കോളനിവാഴ്ചയുടെ ഉത്പന്നങ്ങള്‍. നമ്മുടെ രാജ്യത്തെ കോളനിവാഴ്ചയുടെ ശേഷിപ്പുകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ അവബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ അവ പൂര്‍ണമായും ഇല്ലാതാക്കുമെന്ന ആത്മവിശ്വാസവും അവര്‍ പ്രകടിപ്പിച്ചു.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ബെഞ്ചുകളും ബാറുകളും നീതിന്യായ സംവിധാനത്തെ തീര്‍ച്ചയായും മെച്ചപ്പെടുത്തുന്നുണ്ട്. സുതാര്യമായ മത്സരപരീക്ഷകളിലൂടെ ഈ രംഗത്തേക്ക് ഉള്ളവരെ തെരഞ്ഞെടുക്കുക വഴി കൂടുതല്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തില്‍ നിന്നുള്ളവരെ ഈ രംഗത്തേക്ക് എത്തിക്കാനാകും. രാജ്യത്തെ ഓരോ പൗരനും നീതി തേടാനാകുന്നു എന്നത് തന്നെയാണ് നീതിന്യായ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത്. അതേസമയം ഇതിന് ചില വെല്ലുവിളികളുമുണ്ട്. ചെലവ് തന്നെയാണ് അതില്‍ പ്രധാനം. ഭാഷ പോലുള്ള മറ്റ് വിഷയങ്ങളുമുണ്ട്.

ഭരണഘടന ഓജസോടെ നിലനിര്‍ത്തണമെങ്കില്‍ അത് പ്രയോഗത്തിലുണ്ടായിരിക്കണം. ഇതിന് വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ അവസാന വാക്കായി സുപ്രീം കോടതി നിലകൊള്ളുന്നതിനെ രാഷ്ട്രപതി അഭിനന്ദിച്ചു. നമ്മുടെ ഭരണഘടനയെ പോലെ തന്നെ സുപ്രീംകോടതിയും പല രാജ്യങ്ങള്‍ക്കും മാതൃകയാണ്. നമ്മുടെ ശക്തമായ നീതിന്യായ സംവിധാനം നിലനില്‍ക്കുന്നിടത്തോളം ജനാധിപത്യത്തിന് യാതൊരു വിധത്തിലും ആശങ്കപ്പെടേണ്ടതില്ല.

ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, നിയമമന്ത്രി അര്‍ജുന്‍ രാം മേഗ്വാള്‍, പരമോന്നത കോടതി ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി, തുടങ്ങിയവരും സംബന്ധിച്ചു. ഇന്ത്യയ്ക്ക് ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സാധിച്ചത് ശക്തമായ ഒരു ഭരണഘടനയിലൂന്നി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകളും നീതിന്യായ സംവിധാനങ്ങളും ഉള്ളത് കൊണ്ടാണെന്ന് ചടങ്ങില്‍ സംസാരിച്ച നിയമമന്ത്രി അര്‍ജുന്‍ രാം മേഗ്വാള്‍ ചൂണ്ടിക്കാട്ടി. നമ്മുടെ ഭരണഘടന ജീവനുള്ള രേഖയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. രാജ്യത്തിന് കഠിനമായ സാഹചര്യങ്ങള്‍ അതിജീവിക്കാന്‍ സാധിക്കുന്നത് ഭരണഘടനയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമുക്ക് ചുറ്റുമുള്ള രാജ്യങ്ങളെല്ലാം സ്വതന്ത്രമാണ്. പാകിസ്ഥാന്‍ നമുക്കൊപ്പം സ്വാതന്ത്ര്യം നേടി. ശ്രീലങ്ക നമ്മെക്കാള്‍ മുന്‍പേ സ്വാതന്ത്ര്യത്തിലേക്ക് കണ്‍തുറന്നു. നേപ്പാളും മ്യാന്‍മറും എല്ലാം അതേ. എന്നാല്‍ ഈ രാജ്യങ്ങളെല്ലാം അസ്വസ്ഥമാണ്. ബംഗ്ലാദേശും നിരവധി പ്രശ്നങ്ങള്‍ നേരിടുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read more: കന്നി യുദ്ധവിമാന യാത്ര നടത്തി രാഷ്‌ട്രപതി ദ്രൗപതി മുര്‍മു; തേസ്‌പൂര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് പറന്നുയര്‍ന്ന് സുഖോയ് 30 എംകെഐ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.