ന്യൂഡല്‍ഹി: ത്രിദിന സന്ദർശനത്തിന്‍റെ ഭാഗമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തമിഴ്നാട്ടിലെത്തും. ഇന്ന് വെെകിട്ടോടെയാണ് അദ്ദേഹം തമിഴ്നാട്ടിലെത്തുന്നത്. മാര്‍ച്ച് പതിനൊന്ന് വരെ രാഷ്ട്രപതി തമിഴ്നാട്ടിലുണ്ടാവുക. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്‍റെ ഓഫീസ് വാര്‍ത്താ കുറിപ്പ് ഇറക്കിയിട്ടുണ്ട്.
'ചൊവ്വാഴ്ച വൈകുന്നേരം രാഷ്ട്രപതി ചെന്നൈയിലേക്ക് പുറപ്പെടും. മാർച്ച് 10ന് തിരുവള്ളുവാർ സർവകലാശാലയുടെ പതിനാറാമത് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ വെല്ലൂർ സന്ദർശിക്കും. മാർച്ച് 11ന് ചെന്നൈയിലെ അണ്ണ സർവകലാശാലയുടെ 41-ാമത് വാർഷിക സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും' രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. മാര്‍ച്ച് ആറ് ഏഴ് തിയതികളില്‍ രാഷ്ട്രപതി മധ്യപ്രദേശ് സന്ദര്‍ശിച്ചിരുന്നു.