ETV Bharat / bharat

ഡിജെ സംഗീതത്തിന്‍റെ ശബ്‌ദം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടു; ഗര്‍ഭിണിയ്‌ക്ക് നേരെ വെടിയുതിര്‍ത്തു; 2 പേര്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ സിറാസ്‌പൂരില്‍ ഗര്‍ഭിണിക്ക്‌ നേരെ വെടിയുതിര്‍ത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഗര്‍ഭം അലസിപ്പോയെന്ന് ഡോക്‌ടര്‍. കഴുത്തിന് പരിക്കേറ്റ യുവതിയുടെ മൊഴിയെടുക്കല്‍ അസാധ്യമെന്ന് പൊലീസ്.

pregnant woman suffered a miscarriage  ഡിജെ സംഗീതത്തിന്‍റെ ശബ്‌ദം  ഡിജെ  ര്‍ഭിണിയ്‌ക്ക് നേരെ വെടിയുതിര്‍ത്തു  ഗര്‍ഭിണിക്ക്‌ നേരെ വെടിയുതിര്‍ത്തു  കുവാന്‍ പൂജന്‍ ആഘോഷം
ഗര്‍ഭിണിക്ക്‌ നേരെ വെടിയുതിര്‍ത്ത രണ്ട് പേര്‍ അറസ്റ്റില്‍
author img

By

Published : Apr 4, 2023, 10:31 PM IST

ഡല്‍ഹി: സിറാസ്‌പൂരില്‍ അയല്‍വാസിയുടെ വെടിയേറ്റതിനെ തുടര്‍ന്ന് ഗർഭിണിയായ യുവതിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. സിറാസ്‌പൂര്‍ സ്വദേശികളായ ഹരീഷ്‌, തോക്കിന്‍റെ ഉടമ അമിത്‌ എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റതിനെ തുടര്‍ന്ന് യുവതിക്ക് ഗര്‍ഭച്ഛിദ്രമുണ്ടായതായി ഡോക്‌ടര്‍ പറഞ്ഞു.

ബിഹാര്‍ സ്വദേശിയായ രഞ്ജുവിനാണ് വെടിയേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. അയല്‍വാസിയായ ഹരീഷിന്‍റെ വീട്ടില്‍ നടന്ന പ്രത്യേക പൂജയ്ക്കിടെയാണ് (കുവാൻ പൂജൻ) ഉച്ചത്തില്‍ പാട്ട് വെച്ചിരുന്നു. ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് വെടിവെപ്പിന് കാരണമായത്.

ഉച്ചത്തിലുള്ള സംഗീതത്തിന്‍റെ ശബ്‌ദം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രോഷാകുലനായ ഹരീഷ്‌ തോക്കെടുത്ത് രഞ്ജുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കഴുത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ഷാലിമാര്‍ ബാഗിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് വെടിയേറ്റ യുവതിയുടെ നില ഗുരുതരമാണെന്നും ചികിത്സക്കിടെ ഗര്‍ഭം അലസിപ്പോയെന്നും പൊലീസ് പറഞ്ഞു.

കഴുത്തിന് ഗുരുതരമായി പരിക്കേറ്റത് കൊണ്ട് മൊഴിയെടുക്കല്‍ അസാധ്യമാണെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ രവികുമാര്‍ സിങ് പറഞ്ഞു.

ദൃക്‌സാക്ഷികള്‍ പറയുന്നത്: ഞായറാഴ്‌ച ഹരീഷിന്‍റെ വീട്ടില്‍ നടന്ന പരിപാടിക്കിടെയുണ്ടായ ഉച്ചത്തിലുള്ള സംഗീതം ബുദ്ധിമുട്ടായി അനുഭവപ്പെട്ടതോടെ വീടിന്‍റെ ബാല്‍ക്കണിയില്‍ ഇറങ്ങി രഞ്ജു ഹാരീഷിനോട് ശബ്‌ദം താഴ്‌ത്താന്‍ ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ ഹരീഷ്‌ തോക്കുമായെത്തി രഞ്ജുവിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്‌തെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മകളുടെ ഗര്‍ഭം അലസിപ്പോയെന്ന് അമ്മ: മകളുടെ കഴുത്തിലാണ് വെടിയേറ്റതെന്നും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും രഞ്ജുവിന്‍റെ അമ്മ പറഞ്ഞു. ചികിത്സക്കിടെ ഗര്‍ഭം അലസിപ്പോയെന്ന് ഡോക്‌ടര്‍ അറിയിച്ചു. കഴുത്തില്‍ പതിച്ച ബുള്ളറ്റ് ശസ്‌ത്രക്രിയയിലൂടെ പുറത്ത് എടുത്തിട്ടുണ്ടെന്നും കൂടുതല്‍ ശസ്‌ത്രക്രിയ വേണ്ടി വരുമെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചതായി യുവതിയുടെ അമ്മ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയാണ് രഞ്ജു. ബിഹാര്‍ സ്വദേശിയായ യുവതിയും കുടുംബവും സിറാസ്‌പൂരില്‍ വാടകയ്‌ക്ക് താമസിക്കുകയാണ്.

കുവാന്‍ പൂജന്‍: വ്യത്യസ്‌തമായ ആചാരങ്ങളോടെ നടത്തുന്ന പൂജയും ആഘോഷവുമാണ് കുവാന്‍ പൂജന്‍. സ്‌ത്രീകളുടെ പ്രസവത്തിന് ശേഷം ഒരു മാസം കഴിയുമ്പോഴാണ് സാധാരണയായി കുവാന്‍ പൂജന്‍ ആഘോഷിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്‍റെയും നന്മയ്‌ക്കായി ചടങ്ങിനെത്തിയവരെല്ലാം പ്രാര്‍ഥിക്കുകയും ചെയ്യും. കുവാന്‍ പൂജന്‍ ദിനം ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന നിരവധി പേരുണ്ട്.

also read:ശബരിമല വികസന അതോറിറ്റി വരും, പരമ്പരാഗത കാനന പാത തുറക്കും, എല്ലാം ഡിജിറ്റലാകും: ഉന്നതതല യോഗത്തില്‍ തീരുമാനം

ബെംഗളൂരുവില്‍ ലക്ഷ്യം തെറ്റിയ വെടി രണ്ട് ജീവനെടുത്തു: ബെംഗളൂരുവില്‍ നിന്ന് ദിവസം മുമ്പാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്ത് വന്നത്. ചിക്കമംഗളൂരുവിലെ ഒരു സ്‌ത്രീയ്ക്ക് നേരെ വെച്ച വെടി ഉന്നം തെറ്റി ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ച വാര്‍ത്ത കേട്ട ഞെട്ടിലിന് പിന്നാലെയാണ് സിറാസ്‌പൂരില്‍ നിന്നുള്ള ഈ വാര്‍ത്തയെത്തുന്നത്. ബിദാരെ സ്വദേശികളായ രണ്ട് പേരാണ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ബിദാരെ സ്വദേശിയായ 38കാരന്‍ രമേഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിദാരെയിലെ അങ്കണവാടി ജീവനക്കാരിയുമായി തര്‍ക്കമുണ്ടാക്കുകയും തുടര്‍ന്ന് ക്ഷുഭിതനായ രമേഷ്‌ നാടന്‍ തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഉന്നം തെറ്റിയ വെടി റോഡിലൂടെ ബൈക്കിലെത്തിയ യുവാക്കള്‍ക്കാണ് കൊണ്ടത്. ഇവരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.