ഭോപ്പാൽ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ട്വീറ്റ് ചെയ്ത ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കുരുക്കില്‍. 'ആധുനിക ഇന്ത്യയുടെ വാസ്തുശില്പി' എന്ന വിശേഷണത്തോടെയാണ് അദ്ദേഹം അനുസ്മരണ കുറിപ്പ് ട്വീറ്റ് ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കുറിപ്പ് ട്വിറ്ററില്‍ നിന്നും നീക്കി. ഇതോടെ വിവാദമുയര്‍ന്നു.
ALSO READ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് എം.കെ സ്‌റ്റാലിൻ; എതിർപ്പുമായി കോൺഗ്രസ്
ബി.ജെ.പിയില്‍ നിന്നും ഉയര്‍ന്ന സമ്മര്‍ദമാണ് ട്വീറ്റ് നീക്കം ചെയ്യാന്‍ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. മധ്യപ്രദേശ് കോൺഗ്രസ് വക്താവ് നരേന്ദ്ര സലൂജ, സിന്ധ്യയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇത്രയും ഭയമുള്ളയാളാണോ ബി.ജെ.പി ജനസേവകനെന്നും സത്യം എഴുതാൻ പേടിയാണോയെന്നും സലൂജ ചോദിച്ചു.
ALSO RAED: രാജീവ് ഗാന്ധിയുടെ ചരമവാർഷികത്തില്‍ പരിപാടിയുമായി മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി
സുൽത്താനേറ്റ് ഹിന്ദിനെ പിണക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് സിന്ധ്യ ട്വീറ്റ് തിരുത്തിയതെന്ന് കോൺഗ്രസ് എം.എൽ.എ ജിത്തു പട്വാരി പറഞ്ഞു. 'ആധുനിക ഇന്ത്യയുടെ വാസ്തുശില്പി' എന്ന ട്വീറ്റിലെ പ്രയോഗം തിരുത്തി പിന്നീട്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമ വാർഷികത്തില്‍ ആദരാഞ്ജലികൾ എന്നാണ് കുറിച്ചത്.