ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പൊലീസുകാരന് നേരെ വധ ശ്രമം. വെള്ളിയാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ശ്രീനഗറിലെ ബത്തമാല്‍ മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്.
അജ്ഞാത വ്യക്തി പൊലീസുകാരന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തലനാരിഴക്കാണ് പൊലീസുകാരന്‍ രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ സുരക്ഷ സേന പ്രദേശം വളഞ്ഞു. സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
Also read: നിരോധിച്ച നോട്ട് മാറ്റി നൽകിയില്ല; യുവാക്കളെ തട്ടിക്കൊണ്ടുപോയി മർദിച്ച 12 പേർ അറസ്‌റ്റിൽ