മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡിൽ റെയിൽവേ ട്രാക്കിന് സമീപം ബോധരഹിതയായി കിടന്ന സ്ത്രീയെ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുത്തി. റെയില്‍വേ പൊലീസാണ് ഇവരുടെ രക്ഷയ്‌ക്കെത്തിയത്. വിറക് ശേഖരിക്കാൻ ഇറങ്ങിയ ആശാ വാഗ്മറെ(42) ആണ് റെയിൽവെ ട്രാക്കിന് സമീപത്ത് തളർന്ന് വീണത്.
Also Read:ഡോക്ടർക്കെതിരെ ആക്രമണം : നാല് പേര്‍ അറസ്റ്റിൽ
വിവരം അറിഞ്ഞെത്തിയ കജ്റത്ത് റെയിൽവേ പൊലീസ് നാല് കിലോമീറ്റർ നടന്നാണ് യുവതി വീണുകിടന്ന സ്ഥലത്ത് എത്തിയത്. വാഹനം എത്താത്ത പ്രദേശമായതിനാൽ ഇവരെ പൊലീസ് തന്നെ ചുമന്ന് കജ്റത്ത് സബ് ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവര്‍ ബോധം വീണ്ടെടുത്തു.