ചൈബസ: മാവോയിസ്റ്റ് പ്രദേശമായ പടിഞ്ഞാറൻ സിംഗ്‌ഭും ജില്ലയിലെ ചൈബസ വനപ്രദേശത്ത് നിന്നും അഞ്ച് ഐഇഡി ബോംബുകൾ സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ പൊലീസും സിആർപിഎഫ് 60 ബറ്റാലിയൻ ഉദ്യോഗസ്ഥരും വ്യാപകമായി നടത്തിയ തിരച്ചിലിലാണ് രണ്ട് കിലോഗ്രാം വീതം ഭാരമുള്ള സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തിയത്.
തുടർന്ന് സിആർപിഎഫിന്‍റെ ബോംബ് സ്‌ക്വാഡ് സ്‌ഫോടകവസ്‌തുക്കൾ നിർവീര്യമാക്കിയതായി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചതെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
ALSO READ: ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
അതേസമയം ജില്ലയിലെ ബന്ദ്ഗാവ് സ്റ്റേഷൻ പരിധിയിൽ നിന്ന് നിരോധിത തീവ്രവാദ സംഘടനയിൽപ്പെട്ട തീവ്രവാദിയെ അറസ്റ്റ് ചെയ്‌തതയി ഉദ്യോഗസ്ഥർ അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.