ETV Bharat / bharat

മൂന്ന് വര്‍ഷമായി മകളെ ലൈംഗികമായി പീഡിപ്പിച്ച് അച്ഛന്‍ ; ഒടുവില്‍ അറസ്റ്റില്‍, അമ്മയ്‌ക്കെതിരെയും കേസ് - ബലാത്സംഗ വാര്‍ത്തകള്‍

രേവാരിയില്‍ മകളെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് പെണ്‍കുട്ടി. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൈകാലുകള്‍ വെട്ടുമെന്ന് ഭീഷണി. കാര്യങ്ങളെല്ലാം അമ്മയ്‌ക്ക് അറിയാമെന്നും പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

pocso case arrest in Haryana  18 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി  അച്ഛന്‍ അറസ്റ്റില്‍  പിതാവ് അറസ്റ്റില്‍  രേവാരി  18 വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി  ഹരിയാന വാര്‍ത്തകള്‍  ബലാത്സംഗ വാര്‍ത്തകള്‍  pocso case in haryana
18കാരിയെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍
author img

By

Published : Mar 1, 2023, 10:01 PM IST

ഹരിയാന : രേവാരിയില്‍ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവ് പിടിയില്‍. ചൊവ്വാഴ്‌ചയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പിതാവ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് 18കാരി പൊലീസില്‍ പരാതി നല്‍കി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ കൈകാലുകള്‍ വെട്ടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും താന്‍ പീഡനത്തിനിരയാകുന്ന കാര്യം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

തിങ്കളാഴ്‌ച സ്‌കൂളില്‍ പോകുംവഴിയാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പിതാവിനെ പിടികൂടി പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കി. അമ്മയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.