ETV Bharat / bharat

ആറ് വയസുകാരിയെ 14കാരന്‍ പീഡനത്തിനിരയാക്കിയെന്ന് പരാതി ; കേസെടുത്ത് പൊലീസ്

Rajasthan Churu Pocso Case: രാജസ്ഥാനിലെ ചുരുവില്‍ ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ബന്ധുവായ 14കാരനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് പൊലീസ്.

Churu Pocso case  Rajasthan Pocso Case  14yr Boy Pocso Rajasthan  രാജസ്ഥാന്‍ ചുരു പോക്‌സോ
Rajasthan Churu Pocso Case
author img

By ETV Bharat Kerala Team

Published : Dec 30, 2023, 10:46 AM IST

ജയ്‌പൂര്‍ : ആറ് വയസുകാരിയെ പീഡനത്തിന് ഇരയാക്കി ബന്ധുവായ 14കാരന്‍. രാജസ്ഥാനിലെ ചുരു മേഖലയിലെ സദല്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പതിനാലുകാരനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട് (Pocso Case Against 14yr Old Boy).

ഡിസംബര്‍ 24നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നത്. വയലില്‍ ഷെഡ് കെട്ടിയാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെയുള്ള കുളത്തിന് അരികില്‍ ഇരുന്ന് ആറ് വയസുകാരി പഠിക്കുന്നതിനിടെയാണ് 14കാരന്‍ കുട്ടിയെ ഉപദ്രവിച്ചതെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ കുട്ടിയുടെ വസ്‌ത്രങ്ങളുമെടുത്താണ് 14കാരന്‍ രക്ഷപ്പെട്ടത്. കൂടാതെ, വിവരം പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം ആരോഗ്യനില വഷളായ പെണ്‍കുട്ടിയെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ പീഡനത്തിനിരയായി 9കാരി : അടുത്തിടെയാണ് ന്യൂഡല്‍ഹിയില്‍ നിന്നും സമാനമായ വാര്‍ത്ത പുറത്തുവന്നത്. ഈ സംഭവത്തില്‍ ഒന്‍പത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ 52 കാരനെ പൊലീസ് പിടികൂടിയിരുന്നു.

വടക്കന്‍ ഡല്‍ഹിയിലെ സ്വരൂപ്‌ നഗറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. രാത്രി എട്ടരയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു.

കുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ്, പ്രതിയായ 52കാരനെ കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിക്കുന്നത്. സംഭവത്തിന് ശേഷം, വാഹനാപകടത്തില്‍ പരിക്കേറ്റതിനാല്‍ രണ്ട് ദിവസത്തിന് ശേഷമായിരുന്നു പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയ ശേഷം പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ശേഷം കനാലില്‍ തള്ളിയെന്ന് ആയിരുന്നു ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.

Read More : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്‍ അറസ്റ്റില്‍

അതേസമയം,കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പൊലീസ് പിടികൂടിയിരുന്നു. വര്‍ക്കല അയിരൂരില്‍ നിന്നാണ് കേസിലെ പ്രതിയായ 88കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടിയുടെ മുത്തച്ഛന്‍റെ സുഹൃത്തായിരുന്നു ഇയാള്‍. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ അധ്യാപകര്‍ നല്‍കിയ പരാതിയിലായിരുന്നു കേസില്‍ നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.