ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉയരുന്ന പെട്രോൾ വിലവർധനവിനെതിരെ തൃണമൂൽ കോൺഗ്രസ് ഇന്ന് (ജൂലൈ 19) പ്രതിഷേധിക്കും. ടിഎംസി എംപിമാർ പാർലമെന്‍റിലേക്ക് സൈക്കിൾ റാലി നടത്തിയാണ് പ്രതിഷേധം നടത്തുക.
പാർലമെന്‍റിൽ മൺസൂൺ സെഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് പ്രതിഷേധം നടത്തുക. പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസും പ്രതിഷേധം നടത്തിയിരുന്നു.
also read:പാർലമെന്‍റ് സമ്മേളനം ഇന്ന് മുതൽ; സംയുക്ത പ്രതിരോധത്തിനായി പ്രതിപക്ഷം