ETV Bharat / bharat

ഐതിഹാസിക ദിനമെന്ന് പ്രധാനമന്ത്രി, ചെങ്കോട്ട പ്രസംഗത്തില്‍ ഗാന്ധിജി മുതല്‍ സവര്‍ക്കര്‍ വരെ - പ്രധാനമന്ത്രി

ചെങ്കോട്ടയില്‍ എത്തി രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്‌മ ഗാന്ധിയേയും വി ഡി സവര്‍ക്കറെയും അനുസ്‌മരിച്ചായിരുന്നു പ്രസംഗം. സ്വാതന്ത്ര്യ ദിനം ചരിത്രത്തിലെ ഐതിഹാസിക ദിനമെന്നും മോദി

MODI  Prime Minister addresses the nation at the Red Fort  Prime Minister  Prime Minister Narendra Modi  independence day  75th independence day  azadi ka amrit mahotsav  സ്വാതന്ത്ര്യ ദിനം  75ആമത് സ്വാതന്ത്ര്യ ദിനം  പ്രധാനമന്ത്രി നരേന്ദ്ര മോദി  ആസാദി കാ അമൃത് മഹോത്സവ്
ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി ; ഗാന്ധിക്കൊപ്പം സവര്‍ക്കറെയും അനുസ്‌മരിച്ച് പ്രസംഗം
author img

By

Published : Aug 15, 2022, 8:16 AM IST

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്‌മ ഗാന്ധിക്കൊപ്പം സവര്‍ക്കറെയും അനുസ്‌മരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ചരിത്രത്തിലെ ഐതിഹാസിക ദിനമെന്ന് മോദി.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീരന്‍മാരെയും ധീര വനിതകളെയും ആദരവോടെ ഓര്‍ക്കുകയാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കെതിരെ നിരവധി പോരാട്ടങ്ങള്‍ ഇന്ത്യയില്‍ നടന്നു. രാജ്യത്ത് നിരവധിയാളുകളെ അവര്‍ കൊന്നൊടുക്കി.

പലപ്പോഴും രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മുന്നില്‍ പകച്ചു നിന്നു, പക്ഷേ അന്തിമ വിജയം അത് നമുക്കു തന്നെയായിരുന്നു. ഇത് ഭാരതമണ്ണാണ്. ഇവിടെ ഐക്യത്തോടെ പൊരുതിയ ധീരന്‍മാരെ തോല്‍പ്പിക്കാന്‍ അവര്‍ക്കായില്ല. മോദി പറഞ്ഞു

ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ധീരന്‍മാരെ ആദരിക്കുകയാണ് രാജ്യം. രാജ്യത്തെ ജനങ്ങളെ കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി, ത്രിവർണ വരകളുള്ള വെള്ള തലപ്പാവ് ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിലെത്തിയത്. തുടർച്ചയായ ഒമ്പതാം തവണയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.