മുംബൈ: ഇതിഹാസ സിനിമ പിന്നണി ഗായിക ലതാമങ്കേഷ്കറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഏപ്രില്‍ 24 ന് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ നരേന്ദ്ര മോദിക്ക് പുരസ്കാരം സമ്മാനിക്കും. എല്ലാവര്‍ഷവും ലതാമങ്കേഷ്കര്‍ പുരസ്കാരം രാഷ്ട്രത്തിന് വേണ്ടി മഹത്തായ സംഭവനകള്‍ നല്കിയ ഏതെങ്കിലും ഒരു വ്യക്തിക്ക് സമ്മാനിക്കുമെന്ന് ലത മങ്കേഷ്കര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അറിയിച്ചു.
രാജ്യത്തിന് വേണ്ടി നിസ്വാര്‍ഥ സേവനം നടത്തിയതിനാണ് നരേന്ദ്ര മോദിക്ക് പുരസ്കാരം നല്‍കുന്നതെന്ന് ട്രസ്റ്റ് അറിയിച്ചു. "ആഗോള തലത്തിലെ തന്നെ ഏറ്റവും മികച്ച രാജ്യതന്ത്രജ്ഞന്മാരില് ഒരാളാണ് മോദി. രാജ്യത്ത് നടക്കുന്ന സമഗ്രപുരോഗതിയെ ചലിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും അദ്ദേഹമാണ്", ട്രസ്റ്റിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.