ETV Bharat / bharat

ബംഗാളിലെ തോല്‍വി അംഗീകരിക്കാൻ മോദിക്ക് ആകുന്നില്ലെന്ന് മമത ബാനർജി - ബംഗാള്‍ സർക്കാർ

കൊവിഡ് മരുന്ന് വിതരണത്തില്‍ കേന്ദ്രസർക്കാർ ബംഗാളിനോട് വിവേചനം കാണിക്കുകയാണെന്നും മമത ബാനർജി.

PM Modi unable to accept his loss  mamata attacks modi  mamata accused modi'  mamata attacks pm  മമത ബാനർജി  മമത മോദി പ്രശ്‌നം  ബംഗാള്‍ സർക്കാർ  മോദി വാർത്തകള്‍
മമത ബാനർജി
author img

By

Published : Jul 15, 2021, 8:09 PM IST

കൊൽക്കത്ത : ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ കനത്ത പരാജയം അംഗീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചിട്ടില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. അതുകൊണ്ടാണ് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്‌ത് ബംഗാളിലേക്ക് കടന്നുകയറാൻ അവർ ശ്രമിക്കുന്നതെന്നും മമത ആരോപിച്ചു.

ഉത്തർപ്രദേശിൽ നടന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് ഭൂരിഭാഗം വാക്സിനുകളും ആ സംസ്ഥാനത്തിന് നൽകിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ബംഗാളിന് പണവും വാക്സിനുകളും നൽകിയില്ലെങ്കിൽ അത് അനീതിയാണെന്നും മമത ബാനർജി പറഞ്ഞു.

"ഞങ്ങൾക്ക് 14 കോടി ഡോസ് വാക്സിൻ ഡോസുകൾ ആവശ്യമാണ്, പക്ഷേ ഞങ്ങൾക്ക് ലഭിച്ചത് 2.12 കോടി വാക്സിനുകൾ മാത്രമാണ്. 18 ലക്ഷം വാക്സിനുകൾ ഞങ്ങൾ സ്വയം വാങ്ങിയിട്ടുണ്ട്. ചില സംസ്ഥാനങ്ങള്‍ക്ക് കൂടുതൽ വാക്സിനുകൾ ലഭിക്കുന്നു, ചിലർക്ക് ലഭിക്കുന്നില്ല. ഇത് അനീതിയാണെന്നും മമത ബാനർജി പറഞ്ഞു.

ബംഗാളിലെ അക്രമങ്ങള്‍

ബംഗാളിലെ അക്രമങ്ങളിലും മമത കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി. തന്ത്രങ്ങൾ മെനഞ്ഞ് ബംഗാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് മമത ബാനജി ആരോപിച്ചു. ഉത്തർപ്രദേശിൽ നിയമവാഴ്ചയില്ലെന്നും മമത കൂട്ടിച്ചേർത്തു.

"ഉത്തർപ്രദേശിൽ നിയമവാഴ്ചയില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് നന്നായി അറിയാം. അദ്ദേഹം അവിടേക്ക് എത്ര കമ്മീഷനുകൾ അയച്ചിട്ടുണ്ട്? ഹത്രാസ് മുതൽ ഉന്നാവോ വരെ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. മാധ്യമപ്രവർത്തകർ പോലും അക്രമത്തിനിരയായെന്നും അവർ പറഞ്ഞു.

'മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ചോർത്തി'

പശ്ചിമ ബംഗാളിലെ വോട്ടെടുപ്പിന് ശേഷമുള്ള അക്രമത്തെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ നല്‍കിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിനു പകരം സർക്കാർ അത് ചോർത്തിയെന്നും മമത ആരോപിച്ചു.

ദിഖ, സുന്ദർബൻ തുടങ്ങിയ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ സംസ്ഥാന സർക്കാർ നടത്താൻ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും മമത ബാനർജി പറഞ്ഞു. പാർലമെന്‍റ് വർഷകാല സമ്മേളനത്തില്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും നിരവധി പാർട്ടി നേതാക്കളെ കാണുമെന്നും മമത ബാനർജി അറിയിച്ചു. അനുമതി ലഭിച്ചാല്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുമെന്നും മമത ബാനർജി പറഞ്ഞു.

also read: 'വണ്‍ നേഷൻ വണ്‍ റേഷൻ' പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മമത ബാനര്‍ജി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.