ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈൻ പ്രസിഡന്‍റ് വ്ലാദ്മിർ സെലെൻസ്‌കിയുമായി സംസാരിക്കും. ഫോൺ സംഭാഷണത്തിൽ യുക്രൈൻ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി മോദി സെലെൻസ്‌കിയോട് പിന്തുണ തേടുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. റഷ്യൻ അധിനിവേശം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് മോദി സെലെൻസ്‌കിയോട് സംസാരിക്കുന്നത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോടും മോദി സംസാരിച്ചിരുന്നു.
ഞായറാഴ്‌ച ഇസ്രയേൽ പ്രധാനമന്ത്രി നഫ്‌താലി ബെന്നറ്റ് റഷ്യക്കും യുക്രൈനുമിടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിരുന്നു. തുർക്കി പ്രസിഡന്‍റ് എർദോഗൻ, ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഉൾപ്പെടെ നിരവധി ലോകനേതാക്കൾ പുടിനുമായി ടെലിഫോൺ സംഭാഷണം നടത്തുകയും യുദ്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്‌തിരുന്നു.
Also Read: നെറ്റ്ഫ്ലിക്‌സും ടിക്‌ടോക്കും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു