ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്): തന്‍റെ മൂന്നാം അവസരത്തില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi Prediction On Indian Economy). ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടി (Uttarakhand Global Investors Summit in Dehradun) ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ പുരോഗതിയുടെ പാതയിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ പ്രാവശ്യം താന്‍ പ്രധാനമന്ത്രിയാകുമ്പോൾ, ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ ഒന്നായി ഇന്ത്യയും മാറും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഏറെ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 13 കോടിയിലധികം പേരാണ് ഇന്ത്യയില്‍ ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്.
ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള സമ്പദ്‌വ്യവസ്ഥ അതിവേഗത്തിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. നമ്മൾ 'വോക്കൽ ഫോർ ലോക്കൽ, ലോക്കൽ ഫോർ ഗ്ലോബൽ' ആയി മാറേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അടുത്തവര്‍ഷം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.
Also Read : നാവികസേനയിൽ റാങ്കുകൾക്ക് ഇന്ത്യൻ പേര് വേണം; എല്ലാം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി
നിക്ഷേപകര്‍ക്ക് ഏറെ സാധ്യതകള്‍ ഉള്ള ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് ഉത്തരാഖണ്ഡ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദൈവത്തിന്‍റെ നാട്' എന്നായിരുന്നു പരിപാടിയില്‍ അദ്ദേഹം ഉത്തരാഖണ്ഡിനെ വിശേഷിപ്പിച്ചത്. ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ 'മെയ്‌ഡ് ഇന്‍ ഇന്ത്യ' പോലെ 'വെഡ് ഇന്‍ ഇന്ത്യ' പ്രസ്ഥാനം (Wed In India) ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹ ആഘോഷങ്ങള്‍ക്ക് വിദേശ വേദി, ആശങ്ക തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി: ഇന്ത്യയിലെ സമ്പന്നര്‍ വിദേശ രാജ്യങ്ങളിൽ പോയി ആർഭാട വിവാഹങ്ങൾ നടത്തുന്നതിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi On Indian Families Organizing Wedding In Abroad). രാജ്യത്തിന്‍റെ സമ്പത്ത് പുറത്തേക്ക് ഒഴുകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇവിടെ തന്നെ നടത്താനും, വിവാഹ ഷോപ്പിങിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിവാഹ സീസൺ ആരംഭിച്ചതിന് പിന്നാലെ നടന്ന പ്രതിമാസ റേഡിയോ പരമ്പരയായ മന്‍ കീ ബാത്തിലൂടെ (Man Ki Baat) ആയിരുന്നു പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
Read More : ഇന്ത്യന്‍ സമ്പന്നരുടെ വിവാഹ ആഘോഷത്തിന് വിദേശ വേദികള്‍; ആശങ്ക തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി