ETV Bharat / bharat

യൂറോപ്യന്‍ പര്യടനം : ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി പ്രധാനമന്ത്രി - പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം; ആദ്യ ദിനത്തില്‍ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി

ജർമനിയിലെ ഇന്ത്യൻ പ്രവാസികളുമായി നരേന്ദ്രമോദി കൂടിക്കാഴ്‌ച നടത്തും

PM Modi holds bilateral talks with German Chancellor  Modi in Germany  PM met German Chancellor  പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം; ആദ്യ ദിനത്തില്‍ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി  pm modi met german chancellor olaf scholz
ആദ്യ ദിനത്തില്‍ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി
author img

By

Published : May 2, 2022, 9:07 PM IST

ബെര്‍ലിന്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്‌ച ജർമന്‍ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്‌ച നടത്തി. പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന്, രാവിലെ ബര്‍ലിനിലെത്തിയാണ് ഒലാഫ് ഷോൾസിനെ കണ്ടത്. ഫെഡറൽ ചാൻസലറി മൈതാനത്ത് ഗാർഡ് ഓഫ് ഓണർ നൽകി ചാൻസലർ മോദിയെ സ്വീകരിച്ചു.

2021 ഡിസംബറിൽ അധികാരമേറ്റ ജർമന്‍ ചാൻസലര്‍ ഷോൾസുമായുള്ള പ്രധാനമന്ത്രി മോദിയുടെ ആദ്യ കൂടിക്കാഴ്‌ചയാണിത്. തന്ത്രപരവും പ്രാദേശികവും ആഗോളവുമായ കാര്യങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറിയേക്കും. ആറാമത് ഇന്ത്യ-ജർമനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷനിൽ (ഐജിസി) മോദിയും ഷോൾസും സഹ-അധ്യക്ഷരാകും.

2011-ൽ ആരംഭിച്ച ഐ‌ജി‌സി, രണ്ട് സർക്കാരുകളെയും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള വേദിയാണ്. ഇരു രാജ്യങ്ങളില്‍ നിന്നും നിരവധി മന്ത്രിമാർ ഐജിസിയിൽ പങ്കെടുക്കും. ധനമന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Also Read പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനം: 25 പരിപാടികള്‍, എട്ട് ലോക നേതാക്കളുമായി കൂടിക്കാഴ്ച

21 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമുള്ള ജർമനി യൂറോപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ജർമനിയിലെ ഇന്ത്യൻ പ്രവാസികളുമായും മോദി കൂടിക്കാഴ്‌ച നടത്തും. മുൻ വൈസ് ചാൻസലറും ധനമന്ത്രിയും എന്ന നിലയിൽ കഴിഞ്ഞ വർഷം ജി 20 യിൽ കണ്ടുമുട്ടിയ ചാൻസലർ ഷോൾസുമായി വിശദമായ ഉഭയകക്ഷി ചർച്ചകൾ നടത്താനുള്ള അവസരമാണ് തന്റെ ബെർലിൻ സന്ദർശനമെന്ന് മോദി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയായ ശേഷം മോദി നടത്തുന്ന അഞ്ചാമത്തെ ജർമനി സന്ദർശനമാണിത്. നേരത്തെ 2018 ഏപ്രിൽ, 2017 ജൂലൈ, 2017 മെയ്, 2015 ഏപ്രിൽ മാസങ്ങളിൽ അദ്ദേഹം യൂറോപ്യൻ രാജ്യം സന്ദർശിച്ചിരുന്നു. പര്യടനത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഡെന്‍മാര്‍ക്കും ഫ്രാന്‍സും സന്ദര്‍ശിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.