ETV Bharat / bharat

കൊവിഡിനെതിരായ വാരണാസിയുടെ പോരാട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി - Pandit Rajan Mishra COVID hospital

നഗരത്തിലെ ആശുപത്രികൾ കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡ് രോഗികൾക്കായി സജ്ജമാക്കിയത് മാതൃകാപരമെന്നും അദ്ദേഹം അറിയിച്ചു.

lauds Varanasi for its fight against COVID-19 COVID COVID19 വാരണാസി PM Modi lauds Varanasi വാരണാസിയെ പ്രശംസിച്ച് മുഖ്യമന്ത്രി മുഖ്യമന്ത്രി PM prime minister narendra modi modi നരേന്ദ്ര മോദി മോദി covid frontline workers കൊവിഡ് കൊവിഡ് 19 മുൻനിര ആരോഗ്യ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ കൊവിഡ് ആശുപത്രി പണ്ഡിറ്റ് രാജൻ മിശ്ര ആശുപത്രി Pandit Rajan Mishra COVID hospital COVID hospital
PM Modi lauds Varanasi for its fight against COVID-19
author img

By

Published : May 21, 2021, 2:32 PM IST

Updated : May 21, 2021, 2:53 PM IST

ലക്‌നൗ: കൊവിഡ് രണ്ടാം തരംഗത്തിനെതിരെയുള്ള വാരണാസിയുടെ കാര്യക്ഷമമായ പോരാട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ പാർലമെന്‍റ് മണ്ഡലം കൂടിയായ വാരണാസിയിലെ കൊവിഡ് മുൻനിര ആരോഗ്യ പ്രവർത്തകരുമായി ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ പണ്ഡിറ്റ് രാജൻ മിശ്ര ആശുപത്രി കൊവിഡ് ആശുപത്രിയായി മാറ്റിയതിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ ഓക്‌സിജൻ കിടക്കകളുടെയും ഐസിയു കിടക്കകളുടെയും എണ്ണം വർധിപ്പിച്ചതിലൂടെയും വാരണാസി രാജ്യം മുഴുവനും മാതൃകയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പകർച്ചവ്യാധി സമയത്ത് നൽകിയ സേവനത്തിന് വാരണാസിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്‌ധർ, വാർഡ് ബോയ്‌സ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. എല്ലാവരുടെയും ഒന്നിച്ചുള്ള പരിശ്രമത്തിലൂടെ കൊവിഡ് മഹാമാരിയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിഞ്ഞു. അതേ ശ്രമം വഴി പൂർവഞ്ചലിലെയും വാരണാസിയിലെയും ഗ്രാമങ്ങളിലും കൊവിഡിനെ പിടിച്ചുകെട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആശ, എഎൻഎം തൊഴിലാളികളുടെ പങ്കിനെയും അഭിനന്ദിച്ച പ്രധാന മന്ത്രി ഡി‌ആർ‌ഡി‌ഒയുടെയും ഇന്ത്യൻ ആർമിയുടെയും സംയുക്ത പരിശ്രമത്തിലൂടെ അടുത്തിടെ ആരംഭിച്ച പണ്ഡിറ്റ് രാജൻ മിശ്ര കൊവിഡ് ആശുപത്രി ഉൾപ്പെടെ വാരണാസിയിലെ വിവിധ കൊവിഡ് ആശുപത്രികളുടെ പ്രവർത്തനവും അവലോകനം ചെയ്തു.

Also Read: കൊവിഡ് കുറഞ്ഞാലും പ്രതിരോധം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

Last Updated : May 21, 2021, 2:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.