ഭുവനേശ്വർ: യാസ് ചുഴലിക്കാറ്റിന്‍റെ ആഘാതം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭുവനേശ്വറിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി കൂടിക്കാഴ്ച നടത്തി. ദുരിതബാധിത പ്രദേശങ്ങളായ ബാലസോർ, ഭദ്രക്, പൂർബ മെഡിനിപൂർ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 12:15 മുതൽ 2:15 വരെ പ്രധാനമന്ത്രി ഏരിയൽ സർവേ നടത്തും. കൂടാതെ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമ ബംഗാളും മോദി സന്ദർശിക്കും. ദുരിതബാധിത പ്രദേശങ്ങളിൽ സാധാരണ ജീവിതം പുനസ്ഥാപിക്കപ്പെടണമെന്ന് പ്രധാനമന്ത്രി ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി. ഇരു സംസ്ഥാനങ്ങളിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരുന്നു. 1000 ത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്.
കൂടുതൽ വായിക്കാന്‍: യാസ് ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു; ജാർഖണ്ഡില്‍ കനത്ത നാശം