ന്യൂഡല്‍ഹി: അടുത്ത ഒന്നര വര്‍ഷ കാലയളവില്‍ പത്ത് ലക്ഷം ആളുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ ജോലി നല്‍കാന്‍ വിവിധ വകുപ്പുകളോടും മന്ത്രാലയങ്ങളോടും നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഒരു ദൗത്യമായി ഏറ്റെടുത്ത് നടപ്പാക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്ന് അദ്ദേഹത്തിന്‍റെ ഓഫിസ് ട്വീറ്റ് ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളിലെ മാനവ വിഭവശേഷി സംബന്ധിച്ച അവലോകത്തിന് ശേഷമാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
-
PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022 " class="align-text-top noRightClick twitterSection" data="
">PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022PM @narendramodi reviewed the status of Human Resources in all departments and ministries and instructed that recruitment of 10 lakh people be done by the Government in mission mode in next 1.5 years.
— PMO India (@PMOIndia) June 14, 2022
രാജ്യത്തെ തൊഴിലില്ലായ്‌മ സംബന്ധിച്ച് നിരന്തരം പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ഈ തീരുമാനം. പല സര്‍ക്കാര്‍ സര്‍വീസുകളിലും ഒഴിവുകള്‍ നികത്തുന്നില്ല എന്ന വിമര്‍ശനവും കേന്ദ്ര സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ടിരുന്നു.