ETV Bharat / bharat

'ഇനി ചോദിക്കരുത്'; പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ തേടിയ അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളെക്കുറിച്ചും മറ്റ് വിവരങ്ങളും തേടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി

PM Modi Degree Certificate enquiry  PM Modi Degree Certificate  Gujarat High Court imposed fine  Aravind Kejriwal  Gujarat High Court  Delhi Chief Minister  പ്രധാനമന്ത്രിയുടെ ബുരുദത്തെക്കുറിച്ച്  അരവിന്ദ് കേജ്‌രിവാളിന് പിഴ  പിഴ ചുമത്തി കോടതി  പ്രധാനമന്ത്രി നരേന്ദ്രമോദി  പ്രധാനമന്ത്രി  നരേന്ദ്രമോദി  ഡല്‍ഹി മുഖ്യമന്ത്രി  അരവിന്ദ് കേജ്‌രിവാള്‍  ഗുജറാത്ത് ഹൈക്കോടതി  ഹൈക്കോടതി
പ്രധാനമന്ത്രിയുടെ ബുരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയ അരവിന്ദ് കേജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി കോടതി
author img

By

Published : Mar 31, 2023, 4:09 PM IST

Updated : Mar 31, 2023, 5:55 PM IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കെജ്‌രിവാളിന് നല്‍കണമെന്ന് ഗുജറാത്ത് സര്‍വകലാശാലയോടുള്ള കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടപടി.

ഏഴുവര്‍ഷം പഴക്കമുള്ള കമ്മിഷന്‍റെ ഉത്തരവിനെതിരെ ഗുജറാത്ത് സർവകലാശാലയുടെ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്‌റ്റിസ് ബിരേൻ വൈഷ്ണവ് കേജ്‌രിവാളിന് പിഴ ചുമത്തിയത്. തുക നാലാഴ്‌ചയ്‌ക്കകം ഗുജറാത്ത് സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറാനും കോടതി ആവശ്യപ്പെട്ടു.

  • क्या देश को ये जानने का भी अधिकार नहीं है कि उनके PM कितना पढ़े हैं? कोर्ट में इन्होंने डिग्री दिखाए जाने का ज़बरदस्त विरोध किया। क्यों? और उनकी डिग्री देखने की माँग करने वालों पर जुर्माना लगा दिया जायेगा? ये क्या हो रहा है?

    अनपढ़ या कम पढ़े लिखे PM देश के लिए बेहद ख़तरनाक हैं https://t.co/FtSru6rddI

    — Arvind Kejriwal (@ArvindKejriwal) March 31, 2023 " class="align-text-top noRightClick twitterSection" data=" ">

2016 ഏപ്രിലില്‍ നല്‍കിയ വിവരാവകാശ രേഖയില്‍ അന്നത്തെ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ സി.ശ്രീധര്‍ ആചാര്യലുവാണ് പ്രധാനമന്ത്രി മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കെജ്‌രിവാളിന് കൈമാറാന്‍ ഉത്തരവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫിസ്, ഗുജറാത്ത് സര്‍വകലാശാല, ഡല്‍ഹി സര്‍വകലാശാല എന്നിവരോടായിരുന്നു വിവരാവകാശ രേഖയ്‌ക്ക് (ആര്‍ടിഐ) മറുപടി നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഗുജറാത്ത് സര്‍വകലാശാല ഈ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.

Also Read: മോദിയെ പ്രകീർത്തിച്ച് വി മുരളീധരൻ, കൂകിവിളിച്ച് വിദ്യാർഥികൾ: സംഭവം കാസർകോട് കേന്ദ്ര സർവകലാശാലയില്‍

ജനാധിപത്യത്തിൽ ഓഫീസ് വഹിക്കുന്നയാൾ ഡോക്‌ടറോ നിരക്ഷരനോ എന്ന വ്യത്യാസമില്ല. മാത്രമല്ല, ഈ വിഷയത്തിൽ പൊതുതാൽപ്പര്യം ഉൾപ്പെടുന്നില്ല. കൂടാതെ ഇത് അദ്ദേഹത്തിന്‍റെ സ്വകാര്യതയെപ്പോലും ബാധിക്കുന്നു എന്ന് കഴിഞ്ഞ ഹിയറിങ്ങിനിടെ സര്‍വകലാശാലയ്‌ക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചിരുന്നു. ചിലരുടെയെല്ലാം ബാലിശവും നിരുത്തരവാദപരവുമായ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടാനാവില്ലെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

താന്‍ എന്ത് ഭക്ഷണമാണ് പ്രാതലിന് കഴിച്ചതെന്ന് ചോദിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും, മറിച്ച് താന്‍ കഴിച്ച പ്രാതലിന് എത്ര ചെലവ് വന്നുവെന്ന് ചോദിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അദ്ദേഹത്തിന്‍റെ ബിരുദ സര്‍ട്ടിഫിക്കറ്റാണ് ആവശ്യപ്പെടുന്നതെന്നും അല്ലാതെ മാര്‍ക്ക് ഷീറ്റല്ലെന്നും കെജ്‌രിവാളിന്‍റെ അഭിഭാഷകനും തിരിച്ചടിച്ചിരുന്നു.

Also Read: മോദിയുടെ 'ശൂർപ്പണഖ' പരാമർശത്തിൽ മാനനഷ്‌ടക്കേസ് നൽകും, കോടതിയുടെ വേഗത നോക്കട്ടെ; രേണുക ചൗധരി

അതേസമയം 25000 രൂപ പിഴ ചുമത്തിയ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കെജ്‌രിവാളും രംഗത്തെത്തി. തങ്ങളുടെ പ്രധാനമന്ത്രി എത്ര വിദ്യാഭ്യാസമുള്ളവനാണെന്ന് അറിയാൻ രാജ്യത്തിന് അവകാശമില്ലേ?. അദ്ദേഹത്തിന്‍റെ ബിരുദത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതിനെ കോടതിയിൽ അവർ ശക്തമായി എതിർക്കുന്നത് എന്തിനാണ്?. ബിരുദ സര്‍ട്ടിഫിക്കറ്റ് കാണണമെന്നാവശ്യപ്പെട്ടയാളോട് പിഴ ഈടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വിദ്യാഭ്യാസമില്ലാത്തതും വിദ്യാഭ്യാസം കുറഞ്ഞതുമായ പ്രധാനമന്ത്രി രാജ്യത്തിന് അപകടകരമാണെന്നും അദ്ദേഹം പരിഹസിച്ചു.

Also Read: കേരളത്തിലും സര്‍ക്കാരെന്ന മോദി പ്രസ്‌താവന: അതിരുകവിഞ്ഞ മോഹമെന്ന് മുഖ്യമന്ത്രി, കാലുകുത്തിക്കില്ലെന്ന് വിഡി സതീശന്‍

Last Updated : Mar 31, 2023, 5:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.