ഹൈദരാബാദ് : 11-ാം നൂറ്റാണ്ടിലെ വൈഷ്‌ണവ സന്യാസി രാമാനുജാചാര്യയുടെ സ്‌മരണയ്ക്കായി നിർമ്മിച്ച സമത്വ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഹൈദരാബാദിലെ ശ്രീ ചിന്ന ജീയർ സ്വാമി ആശ്രമത്തിന്‍റെ 40 ഏക്കർ വളപ്പില്‍ 216 അടി ഉയരമുള്ളതാണ് പ്രതിമ. 54 അടി ഉയരമുള്ള 'ഭദ്ര വേദി' എന്ന കെട്ടിടത്തിന് മുകളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.
സ്വർണം, വെള്ളി, ചെമ്പ്, പിച്ചള, ടിൻ എന്നീ പഞ്ചലോഹങ്ങൾ ഉപയോഗിച്ചാണ് പ്രതിമ നിർമ്മിച്ചിട്ടുള്ളത്. ഇരിക്കുന്ന രൂപത്തിലുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിമയാണ് സമത്വ പ്രതിമ. 1000 കോടി രൂപയോളമാണ് നിർമ്മാണച്ചിലവ്.
-
Telangana | Prime Minister Narendra Modi inaugurates the 216-feet tall 'Statue of Equality' commemorating the 11th-century Bhakti Saint Sri Ramanujacharya in Shamshabad pic.twitter.com/dxTvhQEagz
— ANI (@ANI) February 5, 2022 " class="align-text-top noRightClick twitterSection" data="
">Telangana | Prime Minister Narendra Modi inaugurates the 216-feet tall 'Statue of Equality' commemorating the 11th-century Bhakti Saint Sri Ramanujacharya in Shamshabad pic.twitter.com/dxTvhQEagz
— ANI (@ANI) February 5, 2022Telangana | Prime Minister Narendra Modi inaugurates the 216-feet tall 'Statue of Equality' commemorating the 11th-century Bhakti Saint Sri Ramanujacharya in Shamshabad pic.twitter.com/dxTvhQEagz
— ANI (@ANI) February 5, 2022
ALSO READ: തന്‍റെ പഞ്ചാബ് മോഡൽ ജനജീവിതം മാറ്റിമറിക്കുന്നതെന്ന് നവ്ജ്യോത് സിങ് സിദ്ദു
കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ രാമാനുജാചാര്യരുടെ ജീവിതം വിശദമാക്കുന്ന ചിത്രാവരണമുണ്ട്. രണ്ടാം നിലയിൽ രാമാനുജാചാര്യരുടെ ഒരു ക്ഷേത്രവും മുകളിലത്തെ നിലയിൽ വേദ ഡിജിറ്റൽ ലൈബ്രറിയും, ഗവേഷണ കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.