ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ചരൺജിത് സിങ്ങിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് ഹോക്കി ഇതിഹാസത്തിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചത്.
"പ്രശസ്ത ഹോക്കി താരം ശ്രീ ചരൺജിത് സിങ്ങിന്‍റെ നിര്യാണത്തിൽ അതീവ ദുഃഖമുണ്ട്. ഇന്ത്യൻ ഹോക്കി ടീമിന്‍റെ വിജയങ്ങളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പ്രത്യേകിച്ച് 1960-കളിലെ റോം, ടോക്കിയോ ഒളിമ്പിക്‌സുകളിൽ. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി" പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.
-
Saddened by the passing away of noted Hockey player, Shri Charanjit Singh. He played a key role in the successes of the Indian Hockey Team, most notably in the Rome and Tokyo Olympics in the 1960’s. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) January 27, 2022 " class="align-text-top noRightClick twitterSection" data="
">Saddened by the passing away of noted Hockey player, Shri Charanjit Singh. He played a key role in the successes of the Indian Hockey Team, most notably in the Rome and Tokyo Olympics in the 1960’s. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) January 27, 2022Saddened by the passing away of noted Hockey player, Shri Charanjit Singh. He played a key role in the successes of the Indian Hockey Team, most notably in the Rome and Tokyo Olympics in the 1960’s. Condolences to his family and friends. Om Shanti.
— Narendra Modi (@narendramodi) January 27, 2022
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിലെ വീട്ടിൽ വെച്ചാണ് ചരൺജിത് അന്തരിച്ചത്. 90 വയസായിരുന്നു.
also read: ഷാഹിദ് അഫ്രീദിക്ക് കൊവിഡ്; പിഎസ്‌എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാവും
1964-ലെ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടിയ ഇന്ത്യന്‍ സംഘത്തിന്‍റെ നായകനായിരുന്നു. 1960ലെ ഒളിമ്പിക്‌സില്‍ വെള്ളി നേടിയ ടീമിലും, 1962ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. രാജ്യം പത്മശ്രീയും അര്‍ജുന പുരസ്‌ക്കാരവും നല്‍കി ആദരിച്ചിട്ടുണ്ട്.