കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയുടെ വിപുലീകരിച്ച നൊപൊറ മുതല്‍ ദക്ഷിണേശ്വർ വരെയുള്ള റെയില്‍ പാത പ്രധാന മന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്‌തു. നൊപൊറ മുതല്‍ ദക്ഷിണേശ്വര്‍ വരെ 4.1 കിലോമീറ്ററാണ് മെട്രോ റെയില്‍ പാത നീട്ടിയിരിക്കുന്നത്.
കലൈകുന്ദ -ജാര്‍ഗ്രാം മൂന്നാം വരി പാതയും അസിംഗജ്- ഖഗ്രഘത് രണ്ട് വരി പാതയും ദന്‍കുനി- ബരുപൊറ നാലാം വരി പാതയും രസല്‍പൂര്‍- മഗ്ര മൂന്നാം വരി പാതയും പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. പുതിയ പാതകള്‍ ഗതാഗതക്കുരുക്ക് കുറയ്‌ക്കുന്നതിനൊപ്പം യാത്ര സുഗമമാക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു.