ETV Bharat / bharat

15 കിലോമീറ്റര്‍ ഓടി പിറ്റ് ബുളിന്‍റെ താണ്ഡവം ; നിരവധി പേരെ കടിച്ചു - പിറ്റ് ബുള്‍

പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ 12 പേർക്ക് പരിക്ക്

Gurdadpur Pitbull Atack  pitbull dog wreaks havoc  ഭ്രാന്തന്‍ പിറ്റ് ബുള്‍ പട്ടി  പിറ്റ് ബുള്‍ പട്ടിയുടെ ആക്രമണത്തില്‍  ഗുരുദാസ്‌പൂര്‍  പേപ്പട്ടി ആക്രമണം  dog attack
പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഭ്രാന്തന്‍ പിറ്റ് ബുള്‍ പട്ടിയുടെ താണ്ഡവം; നിരവധി പേരെ കടിച്ചു
author img

By

Published : Oct 1, 2022, 7:28 PM IST

ഗുർദാസ്‌പുര്‍ : പഞ്ചാബിലെ ഗുർദാസ്‌പുര്‍ ജില്ലയില്‍ പേയിളകിയ പിറ്റ് ബുള്‍ നായയുടെ താണ്ഡവം. അഞ്ച് ഗ്രാമത്തിലൂടെ ഓടി 12 പേരെയാണ് പിറ്റ് ബുള്‍ ആക്രമിച്ചത്. ഇതിന് പുറമേ പശുക്കുട്ടിയെ കടിക്കുകയും നിരവധി കോഴികളേയും മറ്റ് പക്ഷികളേയും കൊല്ലുകയും ചെയ്‌തു. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് പിറ്റ് ബുള്ളിന്‍റെ അശ്വമേധം അവസാനിപ്പിച്ചത്.

തന്‍ങ്കോഷ് ഗ്രാമം മുതല്‍ ചൗഹാന ഗ്രാമം വരെയുള്ള 15 കിലോമീറ്റര്‍ ദൂരത്തിലാണ് പിറ്റ് ബുള്‍ താണ്ഡവമാടിയത്. തന്‍ങ്കോഷ്‌ ഗ്രാമത്തിലെ രണ്ട് തൊഴിലാളികളെയാണ് ആദ്യം പിറ്റ് ബുള്‍ കടിച്ചത്. അവര്‍ നായയെ ചങ്ങലയിലാക്കിയെങ്കിലും ഇത് പൊട്ടിച്ച് പിറ്റ് ബുള്‍ കടന്നുകളഞ്ഞു.

പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഭ്രാന്തന്‍ പിറ്റ് ബുളിന്‍റെ താണ്ഡവം; നിരവധി പേരെ കടിച്ചു

ദിലീപ് കുമാര്‍ എന്ന അറുപതുകാരനാണ് പിറ്റ് ബുള്ളിന്‍റെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത്. വീടിന് മുന്നിലെ റോഡില്‍ നില്‍ക്കുമ്പോഴാണ് വയോധികനെ പിറ്റ്‌ ബുള്‍ ആക്രമിച്ചത്. പിറ്റ് ബുള്‍ ദിലീപ് കുമാറിനെ ആക്രമിച്ചപ്പോള്‍ വളര്‍ത്തുനായ ഇറങ്ങിവന്ന് അതിനെ നേരിട്ടു.

ആ തക്കത്തില്‍ ദിലീപ് കുമാര്‍ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും പിറകെ പിറ്റ് ബുള്‍ ഓടി. ഓട്ടത്തിനിടെ താഴെ വീണ ദിലീപ് കുമാറിനെ നായ ആക്രമിക്കുകയായിരുന്നു. കുടുംബമാണ് പിറ്റ് ബുള്ളില്‍ നിന്ന് ഇയാളെ രക്ഷിച്ചത്.

ദിലീപ് കുമാറിനെ ആക്രമിച്ചതിന് ശേഷവും പിറ്റ് ബുള്‍ പ്രയാണം തുടർന്നു. സമീപത്തെ ഇഷ്‌ടിക ചൂളയുടെ സെക്യൂരിറ്റിയായിരുന്നു അടുത്ത ഇര. ഇവിടെയും മറ്റ് പട്ടികളായിരുന്നു രക്ഷകര്‍. ഇഷ്‌ടിക ചൂളയിലെ രണ്ട് പട്ടികള്‍ പിറ്റ് ബുള്ളിനെ ഒരു വിധത്തില്‍ ഓടിച്ചു.

ചൗഹാന ഗ്രാമത്തിലെ വിരമിച്ച സൈനികനായ ശക്തി സിങ്ങാണ് പിറ്റ് ബുള്ളിന്‍റെ പ്രയാണം അവസാനിപ്പിച്ചത്. പാടത്തുകൂടി നടക്കുമ്പോഴാണ് ശക്തി സിങ്ങിനെ പിറ്റ്ബുള്‍ കടിച്ചത്. എന്നാല്‍ ശക്തി സിങ് ധൈര്യം കൈവിടാതെ തന്‍റെ കൈയിലുള്ള വടിയെടുത്ത് പട്ടിയുടെ വായില്‍ തിരുകി കയറ്റുകയും അതിന്‍റെ രണ്ട് ചെവിയും പിടിച്ചുയര്‍ത്തുകയും ചെയ്‌തു.

ശക്തി സിങ്ങിന്‍റെ ശബ്‌ദം കേട്ട് മറ്റുള്ളവര്‍ ഓടിക്കൂടി. തുടര്‍ന്ന് ശക്‌തി സിങ്ങും സംഘവും പേ പിടിച്ച പിറ്റ് ബുള്ളിനെ തല്ലിക്കൊല്ലുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.