ETV Bharat / bharat

കുരച്ച് പാഞ്ഞടുത്ത് പിറ്റ്ബുള്‍ നായ: 13കാരന്‍റെ ചെവി കടിച്ചെടുത്തു - പിറ്റ്ബുൾ നായ ആക്രമണം

നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണ്.

boy was badly scratched by a pitbull dog  Pit bull bit  pitbull dog attack  PITBULL DOG ATTACKED A CHILD AND INJURED HIM IN BATALA OF GURDASPUR  പിറ്റ്ബുൾ നായ ആക്രമണം  പിറ്റ്ബുൾ കടിച്ച് പരിക്ക്  പിറ്റ്‌ബുൾ നായ ആക്രമിച്ച് പതിമൂന്ന്കാരന് പരിക്ക്  നായ കടിച്ച് പരിക്ക്  നായയുടെ ആക്രമണം  പിറ്റ്ബുൾ നായ ആക്രമണം  പിറ്റ്‌ബുൾ ഇനത്തിലെ വളർത്തുനായ
പിറ്റ്‌ബുൾ നായ ആക്രമിച്ച് പതിമൂന്ന്കാരന് പരിക്ക്
author img

By

Published : Jul 31, 2022, 7:54 AM IST

ഗുർദാസ്‌പുർ: പഞ്ചാബിലെ ഗുർദാസ്‌പുരിൽ പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ പതിമൂന്നുകാരന് പരിക്ക്. ബട്ടാലയ്‌ക്ക് സമീപമുള്ള കോട്‌ലി ഭാം സിംഗ് എന്ന ഗ്രാമത്തിലെ ഗുർപ്രീത് സിംഗിനെയാണ് നായ ആക്രമിച്ചത്. നായ കുട്ടിയുടെ ചെവിയിൽ കടിക്കുകയും മുഖത്തും മറ്റും പരിക്കേൽപ്പിക്കുകയും ചെയ്‌തു.

പിതാവുമായി ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. വഴിയരികിൽ ഉടമയ്‌ക്കൊപ്പം നിൽക്കുകയായിരുന്ന പിറ്റ്ബുൾ നായ പിതാവിനെയും ഗുർപ്രീത് സിംഗിനെയും കണ്ടപ്പോൾ കുരയ്‌ക്കാൻ തുടങ്ങി. തുടർന്ന് നായയുടെ ഉടമ നായയെ വിട്ടയക്കുകയും, നായ കുട്ടിയെ ആക്രമിക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവാണ് നായയെ തുരത്തി കുട്ടിയുടെ ജീവൻ രക്ഷിച്ചത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബട്ടാല സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നായ ആക്രമിക്കുന്നത് കണ്ടിട്ടും നായയുടെ ഉടമ കുട്ടിയെ രക്ഷിക്കാൻ ഒരു ശ്രമവും നടത്തിയില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.