ETV Bharat / bharat

കർണാടകയിൽ എഥനോൾ ഫാക്‌ടറിയുടെ തൂൺ തകർന്ന് 3 തൊഴിലാളികൾ കൊല്ലപ്പെട്ടു

മുൻമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ഷാമനുരു ശിവശങ്കരപ്പയുടെ ഉടമസ്ഥതയിലുള്ള ദേവനാഗരെ ജില്ലയിലെ ഷാമനുരു പഞ്ചസാര ഫാക്‌ടറിയിലാണ് സംഭവം.

Pillar collapsed: 3 labourer died in Davanagere  Davanagere  Pillar collapsed  എഥനോൾ ഫാക്‌ടറി  ഷാമനുരു ശിവശങ്കരപ്പ  ഷാമനുരു പഞ്ചസാര ഫാക്‌ടറി
കർണാടകയിൽ എഥനോൾ ഫാക്‌ടറിയുടെ തൂൺ തകർന്ന് അപകടം; 3 തൊഴിലാളികൾ കൊല്ലപ്പെട്ടു
author img

By

Published : Nov 4, 2021, 8:30 PM IST

ബെംഗളുരു: എഥനോൾ ഫാക്‌ടറി നിർമാണത്തിനിടെ കെട്ടിടത്തിന്‍റെ തൂൺ തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു. മുൻമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ഷാമനുരു ശിവശങ്കരപ്പയുടെ ഉടമസ്ഥതയിലുള്ള ദേവനാഗരെ ജില്ലയിലെ ഷാമനുരു പഞ്ചസാര ഫാക്‌ടറിയിലാണ് സംഭവം.

റായ്‌ചുരു സ്വദേശി മനപ്പ, കൊപ്പൽ സ്വദേശി ബസപ്പ, കൊൽക്കത്ത സ്വദേശി മജീദ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ 12 തൊഴിലാളികളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തൊഴിലാളികളുടെ നില ഗുരുതരമാണ്. പഞ്ചസാര ഫാക്‌ടറിക്ക് സമീപത്തായി എഥനോൾ യൂണിറ്റ് നിർമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ തൂൺ തകർന്ന് വീഴുകയായിരുന്നു. ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

Also Read: നൈജീരിയയിൽ 21നില കെട്ടിടം തകർന്ന് അപകടം; മരണം 36 ആയി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.