ന്യൂഡല്‍ഹി/തിരുവനന്തപുരം: ഒരു ലിറ്ററിന് പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയും ഇന്ന് വര്‍ധിപ്പിച്ചു. ഇതോടെ കഴിഞ്ഞ ഒരാഴ്ചയായി പെട്രോളിനും ഡീസലിനുമായി ഒരു ലിറ്ററിന് വര്‍ധിച്ചത് നാലര രൂപയിലേറെ.
സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ:
- തിരുവനന്തപുരം - ₹ 110.63 (+0.32)
- കൊല്ലം- ₹ 109.93 (+0.32)
- പത്തനംതിട്ട- ₹ 109.60 (+0.33)
- ആലപ്പുഴ- ₹ 108.97 (+0.32)
- കോട്ടയം- ₹ 109.01 (+0.33)
- കൊച്ചി- ₹ 108.51 (+0.33)
- തൃശൂർ- ₹ 109.15 (+0.33)
- പാലക്കാട്- ₹ 109.79 (+0.32)
- മലപ്പുറം- ₹ 109.29 (+0.32)
- കൽപ്പറ്റ- ₹ 109.74 (+0.33)
- കോഴിക്കോട്- ₹ 108.81 (+0.33)
- കണ്ണൂർ- ₹ 108.76 (+0.32)
- കാസർകോട്- ₹ 109.71 (+0.33)
സംസ്ഥാനത്തെ ഇന്നത്തെ ഡീസൽ വില, ലിറ്ററിന്, ബ്രാക്കറ്റിൽ ഇന്നത്തെ വര്‍ധനവ് പൈസയിൽ
- തിരുവനന്തപുരം - ₹ 97.72 (+0.37)
- കൊല്ലം- ₹ 97.06 (+0.37)
- പത്തനംതിട്ട- ₹ 96.74 (+0.36)
- ആലപ്പുഴ- ₹ 96.16 (+0.37)
- കോട്ടയം- ₹ 96.19 (+0.37)
- കൊച്ചി- ₹ 95.73 (+0.37)
- തൃശൂർ- ₹ 96.32 (+0.37)
- പാലക്കാട്- ₹ 96.93 (+0.37)
- മലപ്പുറം- ₹ 96.49 (+0.37)
- കൽപ്പറ്റ- ₹ 96.83 (+0.36)
- കോഴിക്കോട്- ₹ 96.03 (+0.37)
- കണ്ണൂർ- ₹ 95.99 (+0.37)
- കാസർകോട്- ₹ 96.87 (+0.37)
സംസ്ഥാന നികുതികള്‍ വ്യത്യസ്ത തോതിലായതിനാല്‍ സംസ്ഥാനങ്ങള്‍ അനുസരിച്ച് പെട്രോള്‍-ഡീസല്‍ വില വ്യത്യാസപ്പെട്ടിരിക്കുന്നുണ്ട്. നാലരമാസത്തോളം വില വര്‍ധിപ്പിക്കാതിരുന്ന പൊതു മേഖല എണ്ണ കമ്പനികള്‍ മാര്‍ച്ച് 22നാണ് വീണ്ടും വില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് ശേഷം ആറ് തവണയാണ് ഇന്ധന വില വര്‍ധിപ്പിച്ചത്.
ആദ്യത്തെ നാല് തവണ ലിറ്ററിന് 80 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്. 2017ന് ദിവസേനയുള്ള വില പുനപരിശോധന ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വില വര്‍ധനവായിരുന്നു ഇത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കാരണമാണ് നവംബര്‍ 4 മുതല്‍ മാര്‍ച്ച് 22 വരെ പൊതുമേഖല എണ്ണ കമ്പനികള്‍ വില വര്‍ധിപ്പിക്കാതിരുന്നത്. ഈ കാലയളവില്‍ അന്താരാഷ്ട്ര വിപണയില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 30 യുഎസ് ഡോളറാണ് വര്‍ധിച്ചത്. വില വര്‍ധിപ്പിക്കാത്തത് കാരണം പൊതുമേഖല എണ്ണകമ്പനികള്‍ക്കുണ്ടായ മൊത്തത്തിലുള്ള നഷ്ടം 19,000 കോടിരൂപയാണെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡീസ് കണക്കാക്കിയിരുന്നു.