ന്യൂഡല്‍ഹി: പതിവു തെറ്റിക്കാതെ ഇന്നും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നത്. 12ദിവസം കൊണ്ട് ഡീസലിന് 2.60 രൂപയും പെട്രോളിന് 1.47 രൂപയും കൂടി. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ.
ഒരു ലിറ്ററിനുള്ള വില
- തിരുവനന്തപുരം
പെട്രോള്‍ 104.91 രൂപ
ഡീസല്‍ 98.04 രൂപ
- കൊച്ചി
പെട്രോള്‍102.85 രൂപ
ഡീസല്‍ 96.08 രൂപ
- കോഴിക്കോട്
പെട്രോള്‍ 103.16 രൂപ
ഡീസല്‍ 96.37 രൂപ