കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് മമതാ ബാനർജിയുടെ സർക്കാരിനോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ദിലീപ് ഘോഷ്. സംസ്ഥാനത്ത് അഴിമതികൾ മാത്രമാണ് മുഖ്യമന്ത്രിയുടെ കീഴിൽ നടക്കുന്നതെന്നും ജനങ്ങൾ ബിജെപി നേതൃത്വത്തെ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ജനങ്ങൾക്ക് അഴിമതി ഇല്ലാതാക്കാനാണ് ആഗ്രഹമെന്നും അത് ബിജെപി അധികാരത്തിൽ വന്നാലെ സാധിക്കൂ എന്നും ദിലീപ് ഘോഷ് പറഞ്ഞു. സ്വന്തം പാർട്ടിയിൽ ആവശ്യത്തിന് അവസരങ്ങളും ബഹുമാനവും ലഭിക്കാത്ത ടിഎംസിയിലെ പല നേതാക്കന്മാർക്കും ബിജെപിയിൽ ചേരാനാണ് താൽപര്യമെന്നും ഘോഷ് വ്യക്തമാക്കി.
ബിജെപിയിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, ടിഎംസിയിൽ നിന്നും സിപിഐയിൽ നിന്നും 3,500 ഓളം പേരാണ് കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേക്കേറിയത്.