ഭുവനേശ്വർ: ഒഡിഷയിൽ 12,000 കടന്ന് വൈദ്യുത ബിൽ. ഉയര്‍ന്ന് വൈദ്യുത ബില്ലിനെതിരെ ജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ഊർജ മന്ത്രി ദിബ്യ ശങ്കർ മിശ്രയുടെ കോലം കത്തിച്ചു. കാലഹണ്ടി പ്രദേശത്തെ ബിപിഎൽ വിഭാഗത്തിൽപ്പട്ടവരാണ് പ്രതിഷേധിച്ചത്. ഒരു ബൾബ് മാത്രം ഉപയോഗിച്ചവർക്കും 12,500 രൂപയാണ് ബിൽ തുക ലഭിച്ചത്. 500നുള്ളിൽ ബിൽ തുക വരേണ്ടതിന് പകരമാണ് 12,500 ബിൽ വരുന്നതെന്ന് പ്രതിഷേധക്കാർ പറയുന്നു. ഉജ്വല പദ്ധതി വഴി വൈദ്യുത കണക്ഷൻ ലഭിച്ചവരും ഇതിൽ ഉള്‍പ്പെടുന്നു. അതേസമയം, നഷ്ടം നികത്താൻ യൂണിറ്റിന് 30 പൈസ താരിഫ് വർദ്ധിപ്പിച്ചതിന് സർക്കാരിനെയും കമ്പനികളെയും കോൺഗ്രസ് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് നിരഞ്ജൻ പട്‌നായിക് കുറ്റപ്പെടുത്തി. സർക്കാറിന്‍റെയും ഊർജ കമ്പനികളുടെയും ഭരണപ്പിഴവ് മറച്ചുവെക്കാൻ, സാധാരണ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് കയ്യിട്ടു വാരാൻ സർക്കാർ ശ്രമിക്കുകയാണെന്നും പട്‌നായിക് കുറ്റപ്പെടുത്തി.
ഒഡിഷയില്‍ ഉയർന്ന വൈദ്യുത ബില്ലിനെതിരെ പ്രതിഷേധം; മന്ത്രിയുടെ കോലം കത്തിച്ചു - ഒഡിഷ മന്ത്രിയുടെ കോലം കത്തിച്ചു
12,500 രൂപയോളമാണ് വൈദ്യുത ബിൽ.