ETV Bharat / bharat

പെഗാസസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജെപി നദ്ദ

മറ്റൊരു വിഷയവും ഉന്നയിക്കാൻ ഇല്ലാത്തത് കൊണ്ടാണ് പെഗാസസ് വിഷയത്തില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നദ്ദ.

JP nadda  nadda goa visit  Pegasus snooping allegations  BJP president J P Nadda  ജെപി നദ്ദ  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ  പെഗാസസ് വിവാദം  പെഗാസസ് വിവാദത്തില്‍ ജെപി നദ്ദ  കോണ്‍ഗ്രസിനെതിരെ നദ്ദ
പെഗാസസ്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജെപി നദ്ദ
author img

By

Published : Jul 26, 2021, 8:04 AM IST

പനജി: പെഗാസസ് സംബന്ധിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ. കേന്ദ്ര സര്‍ക്കാരിനെതിരെ ഉന്നയിക്കാൻ മറ്റൊരു വിഷയവുമില്ലാത്തതിനാലാണ് ഇപ്പോള്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പൊക്കി കൊണ്ട് വന്നിരിക്കുന്നത്. വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്താൻ കേന്ദ്രം തയാറാണ്. എന്നാല്‍ കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം പാര്‍ലമെന്‍റ് നടപടികളെ നിരന്തരം തടസപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

"എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്കറിയില്ല. അത് കൊണ്ടാണ് ഒരു കാര്യവുമില്ലാത്ത വിഷയങ്ങളില്‍ ബഹളം വച്ച് അവര്‍ സഭ നടപടികളെ തടസപ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് വേണ്ടി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്തെല്ലാം ചെയ്‌തിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു".

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ, രണ്ട് കേന്ദ്രമന്ത്രിമാർ, മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർ അശോക് ലവാസ, രാജ്യത്തെ 40 ലധികം മാധ്യമപ്രവർത്തകർ തുടങ്ങി 300ലധികം പേരുടെ വിവരങ്ങള്‍ ചേര്‍ത്താൻ പെഗാസസ് ഉപയോഗിച്ചെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോർട്ടുകളില്‍ ആരോപിക്കുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ എന്നിവരുടെ വിവരങ്ങളും പെഗാസസിലൂടെ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Also Read: സസ്പെൻസ് നിലനിര്‍ത്തി യെദ്യൂരപ്പ; ഹൈക്കമാൻഡ് നിര്‍ദേശം കാത്ത് സംസ്ഥാന ഘടകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.