ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കാൻ റായ്‌പൂരിലേക്ക് പോകാൻ എത്തിയ കോണ്‍ഗ്രസ് നേതാവ് പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട ശേഷം അറസ്‌റ്റ് ചെയ്‌തു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കയറിയപ്പോഴാണ് പവന്‍ ഖേരയുടെ പേരില്‍ കേസുണ്ടെന്നും അതിനാൽ യാത്രക്ക് അനുമതി നൽകാൻ സാധിക്കില്ല എന്നുമുള്ള വിമാനത്താവള അധികൃതർ നിലപാട് എടുത്തത്. പവൻ ഖേരയുടെ ലഗേജ് പരിശോധിക്കണമെന്നും വിമാന കമ്പനി ആവശ്യപ്പെട്ടു.
-
#WATCH | "We will see (in which case they are taking me). It's a long battle and I'm ready to fight," says Congress leader Pawan Khera as Delhi Police takes him after he was deboarded from an aircraft at Delhi airport pic.twitter.com/cKXeo6kSb4
— ANI (@ANI) February 23, 2023 " class="align-text-top noRightClick twitterSection" data="
">#WATCH | "We will see (in which case they are taking me). It's a long battle and I'm ready to fight," says Congress leader Pawan Khera as Delhi Police takes him after he was deboarded from an aircraft at Delhi airport pic.twitter.com/cKXeo6kSb4
— ANI (@ANI) February 23, 2023#WATCH | "We will see (in which case they are taking me). It's a long battle and I'm ready to fight," says Congress leader Pawan Khera as Delhi Police takes him after he was deboarded from an aircraft at Delhi airport pic.twitter.com/cKXeo6kSb4
— ANI (@ANI) February 23, 2023
അതിനിടെ, പവന്‍ ഖേരയെ ഇറക്കിവിട്ടതിൽ പ്രതിഷേധിച്ച് വിമാനത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് പാർട്ടി നേതാക്കളും പ്രവർത്തകരും വിമാനത്തിൽ നിന്നു പുറത്തിറങ്ങുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്‌തു. പ്രതിഷേധം ശക്തമായതോടെ, വിമാനം പുറപ്പെടുന്നത് വൈകി. ഈ സാഹചര്യത്തിൽ, ഡൽഹി-റായ്‌പൂർ വിമാനത്തിലെ യാത്രക്കാരോട് ഇറങ്ങാൻ വിമാന ജീവനക്കാർ ആവശ്യപ്പെട്ടു. തുടർന്ന് പവൻ ഖേരയെ ഡൽഹി പൊലിസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു.
'റായ്‌പൂരിലേക്കുള്ള യാത്രയ്‌ക്കായി ഞങ്ങൾ എല്ലാവരും ഇൻഡിഗോ വിമാനത്തിലാണ് ഉണ്ടായിരുന്നത്. പെട്ടെന്ന് എന്‍റെ സഹപ്രവർത്തകൻ പവൻഖേരയോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇത് കൈയേറ്റമാണ്? ഇവിടെ നിയമവാഴ്‌ചയുണ്ടോ? എന്ത് കാരണത്താലാണ് ഇത് ചെയ്യുന്നത്, ആരുടെ ഉത്തരവിലാണ്?' വിമാനത്തിലുണ്ടായിരുന്ന കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് സംഭവത്തെക്കുറിച്ച് ട്വീറ്റ് ചെയ്‌തു. ബന്ധപ്പെട്ട അധികാരികളുടെ നിർദേശത്തെ തുടർന്നാണ് ഖേരയെ യാത്രയിൽ നിന്ന് വിലക്കിയതെന്ന് ഇൻഡിഗോ അറിയിച്ചു.
അദാനി വിഷയവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന പരാതിയിൽ യുപി പൊലീസ് കഴിഞ്ഞ ദിവസം പവൻ ഖേരയ്ക്കെതിരെ കേസെടുത്തിരുന്നു. നരേന്ദ്ര ദാമോദർദാസ് മോദി എന്നതിനു പകരം നരേന്ദ്ര ഗൗതംദാസ് എന്ന് ഖേര പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്‌തതിനെതിരെയാണ് ലക്‌നൗവിലെ ബിജെപി പ്രവർത്തകർ കേസ് നൽകിയത്.