ന്യൂ ഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ വിവാദങ്ങൾ എയർ ഇന്ത്യക്ക് മേലെ ഉയരുകയാണ്. യാത്രക്കാരിക്കുമേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം വലിയ നാണക്കേടുണ്ടാക്കിയതിന് പിന്നാലെയാണ് പുതിയ വിവാദം. വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ നിന്ന് കല്ല് കിട്ടിയെന്ന പരാതിയുമായാണ് യാത്രക്കാരി രംഗത്തെത്തിയിരിക്കുന്നത്.
-
You don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
— Sarvapriya Sangwan (@DrSarvapriya) January 8, 2023 " class="align-text-top noRightClick twitterSection" data="
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbz
">You don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
— Sarvapriya Sangwan (@DrSarvapriya) January 8, 2023
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbzYou don’t need resources and money to ensure stone-free food Air India (@airindiain). This is what I received in my food served in the flight AI 215 today. Crew member Ms. Jadon was informed.
— Sarvapriya Sangwan (@DrSarvapriya) January 8, 2023
This kind of negligence is unacceptable. #airIndia pic.twitter.com/L3lGxgrVbz
സര്‍വപ്രിയ സങ്‌വാനാണ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കിടെ ഭക്ഷണത്തില്‍ നിന്ന് കല്ല് കിട്ടിയത്. സര്‍വപ്രിയ ഇതിന്‍റെ ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്യുകയായിരുന്നു. യുവതി പങ്കുവച്ച ചിത്രങ്ങളില്‍ ഭക്ഷണത്തിൽ നിന്ന് കിട്ടിയ കല്ല് വ്യക്തമായി കാണാം. ഡൽഹിയിൽ നിന്ന് കാഠ്‌മണ്ഡുവിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.
'ജനുവരി 8ന് എയര്‍ഇന്ത്യ 215 എന്ന വിമാനത്തിലെ യാത്രക്കിടെ എനിക്ക് വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കിട്ടിയതാണിത്. ക്രൂ അംഗമായ ജാഡോണിനെ ഇത് അറിയിച്ചു. ഇത്തരം അശ്രദ്ധ അംഗീകരിക്കാനാവില്ല.' എന്നാണ് എയര്‍ ഇന്ത്യയെ ടാഗ് ചെയ്‌തുകൊണ്ടുള്ള സര്‍വപ്രിയയുടെ ട്വീറ്റ്.
നിരവധിയാളുകളാണ് ട്വീറ്റിന് പിന്തുണയറിയിച്ചത്. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയില്‍ നിന്ന് ഇത്തരം അശ്രദ്ധ വര്‍ധിക്കുന്നതിനെതിരെ യാത്രക്കാരിൽ നിന്ന് വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ട്വീറ്റ് വൈറലായതോടെ എയര്‍ ഇന്ത്യ അധികൃതർ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്‌തു.
സംഭവത്തിൽ ക്ഷമാപണം നടത്തുന്നതായി എയർ ഇന്ത്യ വക്താവ് പറഞ്ഞു. കാറ്ററിങ് നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. 'ഇത് ആശങ്കയുണ്ടാക്കുന്നതാണ്, വിഷയത്തിൽ കാറ്ററിങ് ടീമുമായിചർച്ച നടത്തും. പരിശോധന നടത്തുന്നതിനായി കുറച്ച് സമയം നല്‍കണം, പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയറിക്കുന്നുവെന്നും എയര്‍ ഇന്ത്യ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും സര്‍വപ്രിയയുടെ ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്‌തിരുന്നു.