ETV Bharat / bharat

പാർലമെന്‍റിലെ സന്ദർശക പാസ് ആര് നല്‍കും, ആർക്കൊക്കെ?; നടപടിക്രമങ്ങൾ ഇങ്ങനെ... - Parliament visitor passes

Parliament Visitor Passes : ഒരാൾക്ക് പാർലമെന്‍റ് മന്ദിരം സന്ദർശിക്കാൻ എംപിയുടെ അനുമതിയോടെ പാർലമെന്‍റ് സെക്രട്ടേറിയറ്റ് അനുവദിക്കുന്ന പാസുകൾ ആവശ്യമാണ്. എംപിക്ക് ഒരു ദിവസം രണ്ടു പേർക്ക് പാസ് നൽകാം. അപേക്ഷകൾ സൂക്ഷ്‌മമായി പരിശോധിച്ച ശേഷമാണ് പാസുകൾ നൽകുക. ഇടിവി ഭാരതിനുവേണ്ടി ഗൗതം ദേബ്‌റോയ് എഴുതുന്നു.

Parliament visitor passes Who issues them and how  Parliament visitor passes  പാർലമെന്‍റിലെ സന്ദർശക പാസ് ആർക്കൊക്കെ  Parliament visitor passes  പാർലമെന്‍റ് മന്ദിരം
Parliament visitor passes: Who issues them and how
author img

By ETV Bharat Kerala Team

Published : Dec 13, 2023, 11:05 PM IST

ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും സുരക്ഷയുള്ള ഇടങ്ങളിലൊന്നാണ് രാജ്യത്തിന്‍റെ പാർലമെന്‍റ് മന്ദിരം. അവിടെയുണ്ടായ അനിഷ്‌ടസംഭവങ്ങൾ രാജ്യത്തെ സുരക്ഷ സ്ഥാപനങ്ങളെയാകെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നു. അതുകൂടാതെ പുതിയ പാർലമെന്‍റ് മന്ദിരത്തിലെ സുരക്ഷ സംവിധാനത്തിന്‍റെ കാര്യക്ഷമതയേയും, എംപിമാർ അനുവദിക്കുന്ന സന്ദർശക പാസുകളെയും ഈ സംഭവം ചോദ്യം ചെയ്യുന്നു (Parliament Visitor Passes: Who Issues Them and How).

നടപടിക്രമം അനുസരിച്ച്, ഒരാൾക്ക് പാർലമെന്‍റ് മന്ദിരം സന്ദർശിക്കാൻ എംപിയുടെ അനുമതിയോടെ പാർലമെന്‍റ് സെക്രട്ടേറിയറ്റ് നൽകുന്ന പാസുകൾ ആവശ്യമാണ്. സാധാരണഗതിയിൽ ഒരു എംപിക്ക് ഒരു ദിവസം രണ്ട് പേർക്ക് സന്ദർശക പാസ് നൽകാം. പുതിയ പാർലമെന്‍റിൽ എംപിയുടെ ശുപാര്‍ശയോടെ മാത്രമേ സന്ദർശക പാസ് അനുവദിക്കൂ. എന്നാൽ പഴയ പാർലമെന്‍റ് കെട്ടിടം സന്ദർശിക്കാൻ ജനങ്ങൾക്ക് സൻസദ് വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. നേരിട്ട് രേഖാമൂലമുള്ള അപേക്ഷയിലൂടെയും ഡിജിറ്റൽ അപേക്ഷകളിലൂടെയും പഴയ പാർലമെന്‍റിലേക്ക് സന്ദർശക പാസ് ലഭിക്കും. ഓരോ പാസിനും ഒരു സവിശേഷ ഐഡി നമ്പർ നൽകുകയും, സുരക്ഷയും പ്രോട്ടോക്കോളും പാലിച്ച് അപേക്ഷകൾ സൂക്ഷ്‌മമായി പരിശോധിക്കുകയും ചെയ്യും.

സിആർപിഎഫ്, എൻഡിആർഎഫ്, ഡൽഹി പൊലീസ് എന്നിങ്ങനെയുള്ള ത്രിതല സുരക്ഷ ക്രമീകരണമാണ് പാർലമെന്‍റിലുള്ളത്. ഈ സംവിധാനം അടക്കം പാർലമെന്‍റിലെ മുഴുവൻ സുരക്ഷ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത് ഒരു ജോയിന്‍റ് സെക്രട്ടറിയാണ്.

സുരക്ഷ ഏജൻസികൾക്കിടയിൽ മികച്ച ഏകോപനത്തിനായി ഒരു സംയുക്ത കമാൻഡ് ആന്‍റ് കൺട്രോൾ സെന്‍റർ പാർലമെന്‍റിലുണ്ട്. അതുകൂടാതെ ഇവിടെ നിരവധി ഡോർ-ഫ്രെയിം മെറ്റൽ ഡിറ്റക്‌ടറുകൾ, വാഹന പ്രവേശനം നിയന്ത്രിക്കുന്ന റേഡിയോ ഫ്രീക്വൻസി ടാഗുകൾ എന്നിവ അടക്കമുള്ള ആധുനിക സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു.

പാർലമെന്‍റിലെത്തുന്ന ഒരു സന്ദർശകനെ നാല് ഘട്ടങ്ങളിലായി പരിശോധനയ്ക്ക്‌ വിധേയമാക്കുന്നു. അകത്ത് കയറും മുൻപ് അവരുടെ ബാഗുകളും മൊബൈൽ ഫോണുകളും പോക്കറ്റിലുള്ള നാണയങ്ങൾ സഹിതം സെക്യൂരിറ്റി ലോക്കിൽ നിക്ഷേപിക്കേണ്ടതുണ്ട്.

ഒരാൾക്ക് പാർലമെന്‍റിൽ പ്രവേശിക്കാൻ ആദ്യ ഘട്ടമായി മെറ്റൽ ഡിറ്റക്‌ടറുകളിലൂടെ കടന്ന ശേഷം, സുരക്ഷ പരിശോധനയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. സന്ദർശക ഗാലറിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഒരു അവസാനവട്ട പരിശോധനകൂടി കടക്കേണ്ടതുണ്ട്.

Also Read: ലോക്‌സഭയിലെ സുരക്ഷ വീഴ്‌ച; പാസ് നല്‍കിയത് ബിജെപി എംപി പ്രതാപ്‌ സിംഹ, പ്രതിഷേധിക്കാനെത്തിയത് 6 പേര്‍

പാർലമെന്‍റ് മന്ദിര സമുച്ചയത്തിനകത്ത് ആയുധങ്ങളും വെടിക്കോപ്പുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. പ്രത്യേകം നിയോഗിക്കപ്പെട്ട, വളരെ ചുരുക്കം സുരക്ഷ ഉദ്യോഗസ്ഥർക്ക് മാത്രമേ കർശന നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ഇതിൽ ഇളവ് നൽകുന്നുള്ളൂ.

ഡൽഹി പൊലീസ്, പാർലമെന്‍റ് ഡ്യൂട്ടി ഗ്രൂപ്പ്, ഇന്‍റലിജൻസ് ബ്യൂറോ, സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണൽ സെക്യൂരിറ്റി ഗാർഡ് എന്നിവരുമായി പാർലമെന്‍റിലെ സുരക്ഷ ഉദ്യോഗസ്ഥർ എല്ലായ്‌പ്പോഴും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.