ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഡിസംബര്‍ പതിമൂന്നിനുണ്ടായ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. അതുല്‍ കുലശ്രേഷ്ഠ (50) എന്നയാളാണ് അറസ്റ്റിലായത്. (Parliament security breach). ഒറൈയിലെ രാം നഗര്‍ മേഖലയില്‍ നിന്നുള്ള ആളാണ് അതുല്‍. ഇയാള്‍ക്ക് നാല് മക്കളുണ്ട്. (Athul shreshta arrested) ഇയാളെ ഡല്‍ഹി പൊലീസിന് കൈമാറി. ഡല്‍ഹി പൊലീസ് ഉത്തര്‍പ്രദേശിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ലെന്നും എസ്‌പി ഇരാജ് രാജ പറഞ്ഞു. അതുല്‍ ഭഗത് സിങ് ഫാന്‍സ് ക്ലബ്ബ് അംഗമാണ്. പ്രതികളായ രണ്ട് പേര്‍ ഇയാളുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇടത്തരം കുടുംബാംഗമായ ഇയാള്‍ ഹൈസ്കൂള്‍ വരെ മാത്രം വിദ്യാഭ്യാസമുള്ള ആളാണെന്നാണ് പൊലീസ് പറയുന്നത്.
Also read: ലളിത് ഝായുടെ കുടുംബം കുഴപ്പത്തിൽ; ജോലിക്ക് പോകാനാകുന്നില്ലെന്ന് പിതാവ്
അതേസമയം ഡിസംബർ 13ന് നടന്ന പാർലമെന്‍റ് സുരക്ഷ വീഴ്‌ചയുടെ മുഖ്യ സൂത്രധാരൻ ലളിത് മോഹൻ ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌ത് അന്വേഷണ സംഘം. ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്. മകൻ്റെ പ്രവർത്തി മൂലം കുടുംബമൊന്നാകെ പ്രശ്‌നത്തിലായെന്നും ജോലിക്ക് പോകാനാകുന്നില്ലെന്നും പിതാവ് ദേവാനന്ദ് ഝാ പൊലീസിനെ അറിയിച്ചു.
(ATS and Delhi Police Grill Lalit Jhas Parents Brothers). ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘവും ഭീകരവിരുദ്ധ സേനയുമാണ് (Anti Terrorism Squad) ബിഹാറിലെ ദർഭംഗ ജില്ലയിലെ രാംപൂർ ഉദയ് ഗ്രാമത്തിലെ വീട്ടിലെത്തി ഝായുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്‌തത്. ലളിത് ഝായുടെ അച്ഛൻ ദേവാനന്ദ് ഝാ, അമ്മ മഞ്ജുള ഝാ, ഇളയ സഹോദരന്മാരായ ഹരിദർശൻ ഝാ, ശംഭു ഝാ എന്നിവരെയാണ് ചോദ്യം ചെയ്‌തത്.
അന്വേഷണ ഉദ്യോഗസ്ഥർ വീട്ടിലെത്തിയതായും രണ്ടുമണിക്കൂറോളം ചോദ്യം ചെയ്‌തതായും ലളിത് ഝായുടെ പിതാവ് ദേവാനന്ദ് ഝാ സ്ഥിരീകരിച്ചു. "എടിഎസ് അന്വേഷണ ഏജൻസിയിലെ രണ്ട് ഉദ്യോഗസ്ഥർ ഞങ്ങളുടെ വീട്ടിൽ എത്തിയിരുന്നു. ബഹേറ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രണ്ട് മണിക്കൂറോളം അദ്ദേഹം ചോദ്യം ചെയ്‌തു." ദേവാനന്ദ് ഝാ പറഞ്ഞു.
എടിഎസ് സംഘം തൻ്റെ സ്ഥാവര-ജംഗമ സ്വത്തുക്കളെക്കുറിച്ചെല്ലാം അന്വേഷിച്ചതായും ലളിത് ഝായുടെ പിതാവ് വെളിപ്പെടുത്തി. ലളിത് ഗ്രാമത്തിൽ എത്തിയതിനെക്കുറിച്ച് ചോദ്യം ചെയ്യലിനിടെ അന്വേഷിച്ചു. ലളിത് ഝായുടെ ഡൽഹി യാത്രയെ കുറിച്ച് അവർ വിശദമായ വിവരങ്ങൾ ശേഖരിച്ചു." ദേവാനന്ദ് ഝാ പറഞ്ഞു.
ലളിത് ഝായുടെ ഈ പ്രവർത്തി മൂലം കുടുംബമൊന്നാകെ പ്രശ്‌നത്തിലായി. ഈ കേസിൽ ലളിത് ഝായുടെ പേര് വന്നത് മുതൽ ആളുകൾ വീട്ടിൽ വന്നുകൊണ്ടേയിരിക്കുന്നു. ഇതുമൂലം തങ്ങൾക്ക് ജോലിക്കായി കൊൽക്കത്തയിലേക്ക് മടങ്ങാൻ കഴിയുന്നല്ലെന്നും പിതാവ് പരിഭവിച്ചു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ ജനുവരിക്ക് ശേഷമേ കൊൽക്കത്തയിലേക്ക് പോകാനാകൂ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.